പഴയ വണ്ടിയുണ്ടോ? കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ വരട്ടെ; ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസുമായി കേന്ദ്ര സർക്കാർ

പഴയ വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് വിൽക്കാനോ റീ-രജിസ്റ്റർ ചെയ്യാനോ ഇനി ആർടിഒ ഓഫീസുകൾ കയറി നിരങ്ങേണ്ടി വരില്ല. വാഹന കൈമാറ്റ പ്രക്രിയ ലളിതമാക്കുന്നതിൻ്റെ ഭാഗമായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. നിതി ആയോഗ് രൂപീകരിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ നടപ്പിലായാൽ അന്തർസംസ്ഥാന വാഹന വിപണിയിൽ വലിയ വിപ്ലവമാകും സംഭവിക്കുക.
നിലവിൽ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെങ്കിൽ, പഴയ ആർടിഒയിൽ നിന്ന് എൻഒസി വാങ്ങേണ്ടത് നിർബന്ധമാണ്. വാഹനത്തിന് നികുതി കുടിശ്ശികയോ ക്രിമിനൽ കേസുകളോ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് ഈ രേഖ ഉപയോഗിക്കുന്നത്. എന്നാൽ, പുതിയ നിർദ്ദേശപ്രകാരം ഈ കടമ്പ ഒഴിവാക്കി ‘ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസ്’ സംവിധാനം നിലവിൽ വരും.

രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങൾ ഇപ്പോൾ ‘വാഹൻ’ എന്ന കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റാബേസിൽ ലഭ്യമാണ്. അതിനാൽ ഒരു സംസ്ഥാനത്തെ ആർടിഒയ്ക്ക് മറ്റൊരു സംസ്ഥാനത്തെ വാഹനത്തിൻ്റെ നികുതി വിവരങ്ങളും ചലാനുകളും ഡിജിറ്റലായി തന്നെ പരിശോധിക്കാം. ഈ സൗകര്യം പ്രയോജനപ്പെടുത്തി എൻഒസി എന്ന കടലാസ് രേഖ പൂർണ്ണമായും ഒഴിവാക്കാനാണ് സമിതി നിർദ്ദേശിച്ചിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്ന മലയാളി ഉടമകൾക്ക് ഈ നീക്കം വലിയ ആശ്വാസമാകും. എൻഒസി കിട്ടാനുള്ള കാലതാമസവും ഏജൻ്റുമാരുടെ ചൂഷണവും ഇതോടെ അവസാനിക്കും. വാഹനങ്ങളുടെ ആയുസ്സ് നിർണ്ണയിക്കുന്നതിൽ നിലവിലുള്ള ‘വർഷം’ എന്ന മാനദണ്ഡത്തിന് പകരം ‘ഫിറ്റ്‌നസ്’ അടിസ്ഥാനമാക്കിയുള്ള യോഗ്യത കൊണ്ടുവരാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

ഡൽഹി പോലുള്ള നഗരങ്ങളിൽ 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കുള്ള കർശന നിയന്ത്രണം മൂലം ഉടമകൾ തുച്ഛമായ വിലയ്ക്ക് വണ്ടി വിറ്റഴിക്കേണ്ടി വരുന്ന സാഹചര്യം ഇതോടെ മാറിയേക്കും. കൃത്യമായ ഫിറ്റ്‌നസ് ഉണ്ടെങ്കിൽ പഴയ വാഹനങ്ങൾക്കും നിരത്തിൽ തുടരാം.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.