കൽപ്പറ്റ
സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കാൻ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ഓരോ റെയ്ഞ്ച് കമ്മിറ്റിയും മേഖലയിലെ മുഴുവൻ മഹല്ലുകളിലും പര്യടനം നടത്തി സമ്മേളനത്തിലേക്ക് പൊതു ജനങ്ങളെ നേരിട്ട് ക്ഷണിക്കുന്ന രീതിയിലാണ് ജാഥ നടത്തുക. ഇതോടെ സമസ്തയുടെയും പോഷക ഘടകങ്ങളുടെ നേതൃത്വത്തിൽ ഒരു വർഷമായി സംഘടിപ്പിച്ചു വരുന്ന 100-ാം വാർഷിക പ്രചരണങ്ങൾക്ക് തിരശ്ശീല വീഴും . 30 നാണ് സമ്മേളന നഗരിയായ കാസർഗോഡ് കുണിയയിൽ എക്സ്പോ ആരംഭിക്കുന്നത്. 2 ന് പതാക ജാഥയും 4 മുതൽ ദാഈ ക്യാംപും 6ന് ജനറൽ ക്യാംപും ആരംഭിക്കും. 8 നാണ് അന്താരാഷ്ട്ര മഹാ സമ്മേളനം. പ്രചാരണ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ അദ്ധ്യക്ഷനായി. അശ്റഫ് ഫൈസി പനമരം , അബ്ദുള്ളക്കുട്ടി ദാരിമി പൊഴുതന, നൗഷാദ് ദാരിമി മാനന്തവാടി, ഹാശിം ദാരിമി തരുവണ, മുഹമ്മദലി റഹ്മാനി വെള്ളമുണ്ട, അബ്ദുൽ മജീദ് അൻസ്വരി മീനങ്ങാടി,
അബ്ദു റസാഖ് ദാരിമി സു. ബത്തേരി, ഇസ്മായിൽ ദാരിമി ആനപ്പാറ , മുഹമ്മദലി മൗലവി മുട്ടിൽ, ശഫീഖ് ഫൈസി മേപ്പാടി, ശംസുദ്ദീൻ റഹ് മാനി റിപ്പൺ റാശിദ് വാഫി പടിഞ്ഞാറത്തറ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും ട്രഷറർ പി സൈനുൽ ആബിദ് ദാരിമി നന്ദിയും പറഞ്ഞു.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







