ഡബ്ലിയു ഓ എച്ച് എസ് എസ് ഗ്ലോബൽ അലൂംനി മീറ്റ്, പൂർവ്വ വിദ്യാർത്ഥി യോഗം വ്യാഴാഴ്ച

പിണങ്ങോട്: വയനാട് ജില്ലയിലെ ഒന്നാം നിര സ്കൂളുകളിൽ ഒന്നായ വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പിണങ്ങോട് കർമ്മപഥത്തിൽ 46 വർഷം പൂർത്തിയാവുകയാണ്. പഠന മികവിന്റെയും വിജയശതമാനത്തിന്റെ കാര്യത്തിലും കലാ കായിക ശാസ്ത്ര സാംസ്കാരിക പ്രവർത്തനങ്ങളിലും മികവോടെ മുന്നേറുന്ന സ്കൂളിൽ വിദ്യ അഭ്യസിച്ച ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജീവിച്ചു വരുന്നവവർക്ക് പഠനകാലത്തെ ഓർമ്മകൾ അയവിറക്കുന്നതിനും പഴയ സഹപാഠികളെ നേരിട്ട് കണ്ട് സൗഹൃദങ്ങൾ പുതുക്കുന്നതിനും അവസരം ഒരുങ്ങുകയാണ്. 46 വർഷക്കാലത്തെ പൂർവ്വ വിദ്യാർത്ഥികളെ ഒരുമിപ്പിച്ചുകൊണ്ട് ഗ്ലോബൽ അലൂംനി മീറ്റ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ. പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനു വേണ്ടി പി ടി എയുടെ നേതൃത്വത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു യോഗം 2026 ജനുവരി 8 വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്. എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി, പ്രിൻസിപ്പൽ പി എ അബ്ദുൽ ജലീൽ, വൈസ് പ്രിൻസിപ്പൽ അബ്ദുൽസലാം, കോഡിനേറ്റർ ശാദുലി പുനത്തിൽ എന്നിവർ അഭ്യർത്ഥിച്ചു. വിവരങ്ങൾക്ക് വിളിക്കുക 9895025917

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.