സാധാരണയായി കണ്ണിന് ചുറ്റുമുളള കറുത്ത പാടുകള്‍(Dark circles) കൊണ്ട് അര്‍ഥമാക്കുന്നത് നിങ്ങള്‍ വളരെ ക്ഷീണിതനാണെന്നും ഉറക്കക്കുറവുണ്ടെന്നുമാണ്. എന്നാല്‍ ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ടാകാന്‍ കാരണം ഉറക്കക്കുറവ് മാത്രമല്ല. ശരീരത്തിലെ അയണ്‍(ഇരുമ്പ്) കുറയുമ്പോഴും ഓക്‌സിജന്‍ വഹിച്ചുകൊണ്ട് പോകുന്ന ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴും അത് വിളര്‍ച്ചയിലേക്ക് നയിക്കാം. ഇത് ക്ഷീണമുണ്ടാക്കുക മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നു. ലോകമെമ്പാടുമായി 25 ശതമാനം ആളുകള്‍ ഇത്തരത്തിലുളള വിളര്‍ച്ച അനുഭവിക്കുന്നുണ്ട്. ഇത് വ്യക്തികളുടെ ജീവിതത്തെ പല തരത്തില്‍ ബാധിച്ചേക്കാം. ചിലത് ചികിത്സയിലൂടെ ഭേദമാകുമെങ്കിലും മറ്റ് ചിലത് ജീവിതകാലം മുഴുവന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
dark circles
ചുവന്ന രക്താണുക്കളുടെ കുറവ് എങ്ങനെയാണ് കണ്ണിനുചുറ്റും കറുത്ത പാട് ഉണ്ടാക്കുന്നത്
കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറം രാത്രി വൈകിയുള്ള ഉറക്കത്തിന്റെ ലക്ഷണം മാത്രമല്ല. ഇരുമ്പിന്റെ കുറവ് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അയണിന്റെ കുറവ് ശരീരത്തിലെ ഏറ്റവും കനം കുറഞ്ഞ ചര്‍മ്മമായ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗത്ത് കൂടുതല്‍ ദൃശ്യമാകുന്നു. അയണിന്റെ അളവ് കുറയുമ്പോള്‍ മുടികൊഴിയുകയും, നഖം പൊട്ടുകയും ചെയ്യുന്നതുപോലെ തന്നെ ശരീരം കാണിച്ചുതരുന്ന മറ്റൊരു ലക്ഷണമാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്.

ഹൃദയത്തിന്റെ ആരോഗ്യം കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങള്‍
ഹൃദയ സ്തംഭനവും ഹൃദയാഘാതവും പ്രായഭേദമന്യേ എല്ലാവരേയും ഭയപ്പെടുത്തുന്ന ആരോഗ്യ പ്രശ്‌നമായി മാറിക്കഴിഞ്ഞു. മുന്‍പ് പ്രായമായവരില്‍ കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇന്ന് ചെറുപ്പക്കാരുടെ ജീവനും അപകടത്തിലാക്കുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെങ്കിലും തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും ആരോഗ്യ സംരക്ഷണം







