ഹൃദയത്തിന്റെ ആരോഗ്യം കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങള്‍

ഹൃദയ സ്തംഭനവും ഹൃദയാഘാതവും പ്രായഭേദമന്യേ എല്ലാവരേയും ഭയപ്പെടുത്തുന്ന ആരോഗ്യ പ്രശ്‌നമായി മാറിക്കഴിഞ്ഞു. മുന്‍പ് പ്രായമായവരില്‍ കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇന്ന് ചെറുപ്പക്കാരുടെ ജീവനും അപകടത്തിലാക്കുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെങ്കിലും തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും ആരോഗ്യ സംരക്ഷണം മനപ്പൂര്‍വ്വം മറന്നുകളയുകയാണ്. ആരോഗ്യ സംബന്ധമായ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും കാരണമാണ് അങ്ങനെ സംഭവിക്കുന്നതെന്ന് വിലയിരുത്തുന്നതിന് മുന്‍പ് സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രദീപ് ഹരണഹള്ളി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ലേഖനത്തിലാണ് ഹൃദയത്തിന്റെ ആരോഗ്യം കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങളെക്കുറിച്ച് പറയുന്നത്.
heart health
അവഗണിച്ചുകളയുന്ന ആദ്യകാല ലക്ഷണങ്ങള്‍

ഹൃദയാഘാത വ്യവസ്ഥ സംഭവിക്കുന്നത് preserved ejection fraction, reduced ejection fraction എന്നീ രണ്ട് വിഭാഗങ്ങളായിട്ടാണ്. ഇവ രണ്ടും വേണ്ട ചികിത്സ നടത്താന്‍ സഹായിക്കുമെങ്കിലും രോഗികള്‍ അനുഭവിക്കുന്ന ലക്ഷണങ്ങള്‍ പലപ്പോഴും സമാനമാണ്. ഈ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ സാധിക്കും.

ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള കഴിവ് കുറയുന്നു

ഹൃദയസ്തംഭനത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്ന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവ് ക്രമേണെ കുറയുന്നതും ക്ഷീണം ഉണ്ടാകുന്നതുമാണ്. പ്രായമാകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടായി പലരും ഇതിനെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ലക്ഷണം ഹൃദയസ്തംഭനത്തിന്റെ സൂക്ഷ്മമായ മുന്നറിയിപ്പ് സൂചനയായി കണക്കാക്കാമെന്നാണ് ഡോ. പ്രദീപ് പറയുന്നത്.
heart health
ശരീരഭാരം കൂടുക, ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാവുക

ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ടെന്ന് ഡോ. പ്രദീപ് ചൂണ്ടിക്കാട്ടി. പലപ്പോഴും കൊഴുപ്പിന് പകരം ശരീരദ്രാവകങ്ങള്‍ അടിഞ്ഞുകൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് കുടലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് വിശപ്പ് കുറയുന്നതിനും ഭക്ഷണം കഴിഞ്ഞാലുടന്‍ വയറ് വീര്‍ക്കുന്നതിനും കാരണമാകും.

കാലുകളിലെ വീക്കം

കാലുകളിലുണ്ടാകുന്ന നീര്‍വീക്കം മറ്റൊരു പ്രധാന കാരണമാണ്. തുടക്കത്തില്‍ ഈ ലക്ഷണം വൈകുന്നേരങ്ങളിലാണ് കാണപ്പെടുന്നത്. രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ അപ്രത്യക്ഷമാവുകയും ചെയ്യും. ഹൃദയാരോഗ്യം കൂടുതല്‍ തകരാറിലാകുമ്പോള്‍ നീര്‍വീക്കം ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചെയ്യും. മാത്രമല്ല ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുകയും ശ്വാസതടസം. ചുമ, കിടക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാവുകയും ചെയ്യും. ചിലര്‍ക്ക് ഉറക്കത്തില്‍ ശ്വാസതടസവും ചുമയും ഉണ്ടാകുന്നു. ഈ അവസ്ഥ paroxysmal nocturnal dyspnea എന്നാണ് അറിയപ്പെടുന്നത്. ഈ ലക്ഷണങ്ങളൊക്കെ ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.