ശരീരത്തില്‍ അയണിന്റെ കുറവുണ്ടോ?എങ്ങനെ അറിയാം

മുടികൊഴിയുക, നഖങ്ങള്‍ പൊട്ടിപോവുക തുടങ്ങിയ ചെറിയ ചെറിയ സൂചനകള്‍ പോലും ശരീരത്തിലെ എന്തെങ്കിലും മാറ്റങ്ങളെയാണ് കാണിക്കുന്നതെന്ന് നമുക്ക് തോന്നാറുണ്ട് അല്ലേ?. ശരീരത്തില്‍ അയേണിന്റെ കുറവ് ഉണ്ടാകുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്? ഏതൊക്കെ അവയവങ്ങളെയാണ് അത് ബാധിക്കുന്നത് എന്ന് നോക്കാം.
പലര്‍ക്കും ചര്‍മ്മം, ചുണ്ടുകള്‍, മുടി, നഖങ്ങള്‍ എന്നിവയിലെ ചെറിയ മാറ്റങ്ങളായാണ് ആദ്യം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ഈ മാറ്റങ്ങളെ നമ്മള്‍ പലപ്പോഴും സൗന്ദര്യ പ്രശ്നങ്ങളായാണ് കാണുന്നത്. പക്ഷേ ചര്‍മ്മത്തിലെ മാറ്റങ്ങള്‍, അസാധാരണമായി മുടി കൊഴിച്ചില്‍, നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകുക ഇതൊക്കെ സൗന്ദര്യ പ്രശ്‌നങ്ങളായി മാത്രം കാണരുത്. ശരീരത്തിന് പുറത്തെ മാറ്റങ്ങള്‍ ശരീരത്തിനുള്ളില്‍ നടക്കുന്ന എന്തോ ഒന്നിന്റെ ലക്ഷണങ്ങളാകാമെന്ന് ഓര്‍ക്കുക

അയണ്‍ കുറവിന്റെ ലക്ഷണങ്ങള്‍

ഇരുമ്പിന്റെ അളവ് കുറയുന്നതിന്റെ ഏറ്റവും വ്യക്തമായ രണ്ട് ലക്ഷണങ്ങളാണ് വിളറിയ ചുണ്ടുകളും തളര്‍ന്ന കണ്‍പോളകളും. ആരോഗ്യമുള്ള ചുണ്ടുകള്‍ക്ക് സാധാരണയായി ഇളം പിങ്ക് നിറമായിരിക്കും. നല്ല രക്തപ്രവാഹവും ആവശ്യത്തിന് ഹീമോഗ്ലോബിന്‍ അളവും ഉണ്ടെന്നതിന്റെ സൂചനയാണിത്. ഇരുമ്പിന്റെ അളവ് കുറയുമ്പോള്‍, കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നത് കുറയുകയും ചുണ്ടുകള്‍ക്ക് സ്വാഭാവിക നിറം നഷ്ടപ്പെടുകയും ചെയ്യാം. ചിലപ്പോള്‍ തവിട്ട് നിറത്തിലോ അല്ലെങ്കില്‍ ചാരനിറത്തിലോ കാണപ്പെടാം. ക്ഷീണമോ നിര്‍ജ്ജലീകരണമോ മൂലമാണ് ഇതെന്നാണ് പലരും കരുതുന്നത്. പക്ഷേ ലക്ഷണങ്ങള്‍ അതുപോലെതന്നെ തുടരുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണണം.
iron deficiency
നഖങ്ങളിലെ മാറ്റങ്ങള്‍

നഖങ്ങള്‍ നന്നായി സംരക്ഷിച്ചിട്ടും അവ പൊട്ടുകയോ, അടര്‍ന്ന് പോവുകയോ വളരാതിരിക്കുകയോ ചെയ്താല്‍ അത് ഇരുമ്പ് കുറവിന്റെ സൂചനയാകാം. ചിലപ്പോള്‍, നഖങ്ങള്‍ പതുക്കെ അകത്തേക്ക് വളയാന്‍ തുടങ്ങുകയും, അവയ്ക്ക് പരന്ന ആകൃതി ഉണ്ടാവുകയും ചെയ്‌തേക്കാം.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.