വയനാട് ക്യാമ്പ് നൽകിയ ആവേശത്തിന് പിന്നാലെ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാൻ യുഡിഎഫ്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയും. ലീഗിന്‍റെ അധിക സീറ്റ് ആവശ്യം തർക്കം ഇല്ലാതെ പരിഹരിക്കാനാണ് കോൺഗ്രസ് നീക്കം. പി വി അൻവറിന് സീറ്റ് നൽകുന്നത് ഉൾപ്പെടെ പരിഗണനയിലുണ്ട്. 100 സീറ്റ് എന്ന ലക്ഷ്യമാണ് വയനാട് ക്യാമ്പിന് ശേഷം നേതാക്കളെല്ലാം പറയുന്നത്. ഈയാഴ്ച തന്നെ സീറ്റ് സംബന്ധിച്ചുള്ള ചർച്ചകൾ ഘടകകക്ഷികളുമായി നടത്തും. പുതിയ ഘടകകക്ഷികൾക്ക് അടക്കം സീറ്റ് നൽകേണ്ടി വരുന്നതിനാല്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയും. അതിൽ പി വി അൻവര്‍ തന്നെയാണ് ഏറ്റവും പ്രധാനമായി കേൾക്കുന്ന പേര്.
അൻവറിന് സീറ്റ് ഉണ്ടാകും എന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവർ മത്സരിക്കുകയാണെങ്കിൽ അത് വലിയൊരു രാഷ്ട്രീയ നീക്കം ആകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. 25 സീറ്റുകളിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്. 23ൽ നിന്നാണ് കഴിഞ്ഞ തവണ ഇത് 25 ആയി ഉയര്‍ന്നത്. അധിക സീറ്റ് എന്ന് ആവശ്യത്തിൽ ലീഗ് ഉറച്ചുനിന്നാൽ അത് പ്രശ്നങ്ങൾ ഒന്നും കൂടെ അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. സീറ്റ് വച്ചുമാറി ഇരുപാര്‍ട്ടികൾക്കും ഗുണകരമാകുന്ന നിലയിലേക്ക് മാറുന്നതും പരിഗണിക്കുന്നുണ്ട്.

പോക്സോ ; മദ്രസ്സ അധ്യാപകന് തടവും പിഴയും
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 10 വർഷം തടവും 60000 രൂപ പിഴയും. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ വീട്ടിൽ കെ.സി മൊയ്‌തു (34)വിനെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക്







