ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ നടത്തിയ പരിശോധനയിൽ 900 ഗ്രാം കഞ്ചാ വു മാ യി നീലഗിരി ഗൂഢല്ലൂർ ചേരമ്പാടി ഇറക്കൽ സിദ്ദീഖ് മരക്കാർ (48) ആണ് പിടിയിലായത്. സർക്കിൾ ഇൻസ് പെക്ടർ സജിത് ചന്ദ്രൻ്റെ നേതൃത്വത്തിൽ സുൽത്താൻ ബ ത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് ഐ. ബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചുങ്ക ത്ത് നിന്നും ഇയാളെ പിടികൂടിയത്.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.