തൊഴിലവസരത്തിന്റെ പുനരേകീകരണം ലക്ഷ്യമെന്ന് മന്ത്രി കെ.രാജന്‍

തൊഴിലവസരത്തിന്റെ പുനരേകീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പാടി ദുരിതബാധിത പ്രദേശത്തെ യുവജനങ്ങള്‍ക്കായി ‘ഞങ്ങളുമുണ്ട് കൂടെ ‘ തൊഴില്‍ മേള കാപ്പംകൊല്ലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെയ്തു പരിചയമുള്ള തൊഴിലുകള്‍ക്ക് പുറമേ തൊഴില്‍ മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനും ഉള്‍പ്പെടുത്തുവാനും സാധിക്കണം. തൊഴില്‍ മേളകളില്‍ ഇത്തരം സാധ്യതകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. ചൂരല്‍മല ദുരന്തചശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിച്ച പ്രധാനപ്പെട്ട വിഷയം തൊഴിലവസത്തിന്റെ പുനരേകീകരണമാണെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഓരോ ഘട്ടത്തിലും കരുതലോടെയും വലിയ ശ്രദ്ധയോടുകൂടി ചെറിയ കാര്യങ്ങളില്‍ വരെ ഇടപെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 91,05773 രൂപയുടെ ചെക്ക് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ മന്ത്രി കെ.രാജന് കൈമാറി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍, മേപ്പാടി സി.ഡി.എസ് ചെയര്‍പേഴ്സണ്‍
ബിനി പ്രഭാകരന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ റജീന വി.കെ, സെലീന കെ, അമീന്‍ കെ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ നിഷാദ് സി.സി, ഷിബു എന്‍.പി ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ജെന്‍സണ്‍ എം ജോയ്, അപ്സന. കെ വിവിധ കമ്പനികളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

തൊഴില്‍ മേളയില്‍ 59 നിയമനങ്ങള്‍, 127 പേര്‍ ചുരുക്കപ്പട്ടികയില്‍

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് തൊഴില്‍ ദാതാക്കള്‍ നല്കിയ കൈത്താങ്ങായിരുന്നു ‘ഞങ്ങളുമുണ്ട് കൂടെ’തൊഴില്‍മേള. ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഹാളില്‍ നടന്ന മേളയില്‍ വിവിധ കമ്പനികള്‍ 59 പേര്‍ക്ക് ജോലി നല്‍കി. 127 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി 21 തൊഴില്‍ദാതാക്കളും 300 ഓളം തൊഴില്‍ അന്വേഷകരും മേളയില്‍ പങ്കെടുത്തു. ഡി.ഡി.യു-ജി.കെ.വൈ, കേരള നോളജ് ഇക്കണോമി മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന തൊഴില്‍മേളയുടെ ആദ്യഘട്ടമാണിത്. അടുത്ത ഘട്ടത്തില്‍ കല്‍പ്പറ്റ കേന്ദ്രീകരിച്ച തൊഴില്‍ മേള സംഘടിപ്പിക്കും. മേപ്പാടി സി.ഡി.എസ് ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സെന്ററില്‍ ഉദ്യോഗസ്ഥകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, മര്‍ക്കസ് നോളജ് സിറ്റി, ഇന്‍ഡസ് മോട്ടോഴ്സ് തുടങ്ങിയ തൊഴില്‍ദാതാക്കള്‍ തെരഞ്ഞെടുത്ത പത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മന്ത്രി കെ.രാജന്‍ നിയമനം നല്‍കി കൊണ്ടുള്ള കത്ത് കൈമാറി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍, മേപ്പാടി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബിനി പ്രഭാകരന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ റജീന വി.കെ, സെലീന കെ, അമീന്‍ കെ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ നിഷാദ് സി.സി, ഷിബു എന്‍.പി ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ജെന്‍സണ്‍ എം ജോയ്, അപ്സന. കെ വിവിധ കമ്പനികളിലെ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും

“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു.

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ് വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി

എം ആര്‍ എസില്‍ ആറാം ക്ലാസില്‍ സീറ്റൊഴിവ്

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ മാനന്തവാടി നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2026-2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടിക

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വെള്ളമുണ്ട പത്താംമൈല്‍, വെള്ളമുണ്ട താഴെയങ്ങാടി, പുളിഞ്ഞാല്‍ റോഡ്, പോലീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ഏപ്രില്‍ 27 തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

വേദന സംഹാരികള്‍ അവയവങ്ങള്‍ക്ക് ദോഷം ചെയ്യുമോ? അവ ഏത് അളവിലാണ് കഴിക്കേണ്ടത്?

പനിയും തലവേദനയും ശരീര വേദനയും ഒക്കെ വരുമ്പോള്‍ സാധാരണയായി വേദനസംഹാരികള്‍( pain killers) കഴിക്കാറുണ്ട്. വേദനയില്‍നിന്നുള്ള താല്‍ക്കാലിക ആശ്വാസത്തിന് പെയിന്‍ കില്ലറുകള്‍ കഴിക്കുന്നത് സ്വാഭാവികവുമാണ്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം അവയവങ്ങള്‍ക്ക് ദോഷം ചെയ്യുമോ

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള വീഴ്ചകളാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.