പുനരധിവാസത്തില്‍ ഒതുങ്ങില്ല തൊഴില്‍ ഉറപ്പാക്കും -മന്ത്രി കെ.രാജന്‍

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് പുനരധിവാസം മാത്രമല്ല സമയോചിതമായി തൊഴിലും ഉറപ്പാക്കുമെന്ന് റവന്യവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച ശേഷം ചൂരല്‍മല ബെയ്‌ലി പാലത്തിന് സമീപം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളില്‍ നിന്നും താല്‍ക്കാലിക വാസസ്ഥലങ്ങളിലേക്ക് മാറ്റപ്പെടുന്നവര്‍ ഒറ്റപ്പെടുന്നുവെന്ന തോന്നലുകള്‍ വേണ്ട. ഇവര്‍ക്കായി എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളതെല്ലാം ഇനിയും നല്‍കും. ദുരന്തത്തെ തുടര്‍ന്ന് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഏറെയുണ്ട്. ഇവരെയെല്ലാം ചേര്‍ത്തുപിടിക്കും. തൊഴില്‍ പുനക്രമീകരിച്ച് ദുരിതബാധിതരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ പഠനത്തിനുള്ള സൗകര്യം മേപ്പാടിയിലെ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത് തന്നെ ഇവിടെ ക്ലാസ്സുകള്‍ തുടങ്ങാനാകും. ജില്ലാ പഞ്ചായത്ത് സ്‌കൂളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും മന്ത്രിയോടൊപ്പം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുണ്ടായിരുന്നു.

*കണ്ണീരുണങ്ങാതെ പുഞ്ചിരിമട്ടം*
ഉരുള്‍പൊട്ടല്‍ ദുരന്തം കണ്ണീരിലാഴ്ത്തിയ പുഞ്ചിരിമട്ടത്ത് മന്ത്രി കെ.രാജന്‍ വീണ്ടുമെത്തി. ഇതിനകം നിരവധി തവണ വന്നുപോയതാണെങ്കിലും നഷ്ടപ്പെട്ട ഓരോ വീടിന്റെയും വീട്ടുകാരുടെയും ഇടങ്ങള്‍ കൂടെയുള്ളവരെയെല്ലാം ചൂണ്ടിക്കാട്ടി ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തി. ദുരിതബാധിതര്‍ക്ക് തൊഴില്‍ നല്‍കാനും ചേര്‍ത്തുപിടിക്കാനും എത്തിയവരെ മന്ത്രി കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തി. ദുരന്ത മേഖലയില്‍ നേരിട്ടുളള മേല്‍നോട്ടത്തില്‍ എല്ലാ കാര്യങ്ങളും ഇവിടെ കാര്യക്ഷമമായി മുന്നേറുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തിലേക്കാണ് എല്ലാവരും എത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും പുത്തുമല മാതൃകയില്‍ ഏറ്റവും സൗകര്യമുള്ളയിടത്ത് സ്ഥിര പുനരധിവാസം സാധ്യമാക്കും. കഴിയുന്നത്രയും വേഗത്തില്‍ ഈ ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദുരന്തമേഖലയില്‍ പുനരധിവാസത്തെക്കുറിച്ച് ചോദിക്കുന്നവരോട് മന്ത്രി കെ.രാജന്‍ മറുപടി പറഞ്ഞു. പ്രദേശവാസികളെയും പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും മന്ത്രി നേരില്‍ കണ്ട് വിവരങ്ങളെല്ലാം തിരക്കി. ദുരന്ത മേഖലയില്‍ മേഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്കെല്ലാം മൃഗസംരക്ഷണവകുപ്പ് പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. തൊഴുത്തുകളിലല്ലാതെ മേഞ്ഞു നടക്കുന്ന ഈ കന്നുകാലികള്‍ക്ക് മേച്ചില്‍ പുറങ്ങളില്‍ തന്നെ തീറ്റയും പരിചരണവും ഉറപ്പാക്കിയ മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പിനെയും മന്ത്രി അനുമോദിച്ചു.

അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും

“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു.

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ് വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി

എം ആര്‍ എസില്‍ ആറാം ക്ലാസില്‍ സീറ്റൊഴിവ്

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ മാനന്തവാടി നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2026-2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടിക

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വെള്ളമുണ്ട പത്താംമൈല്‍, വെള്ളമുണ്ട താഴെയങ്ങാടി, പുളിഞ്ഞാല്‍ റോഡ്, പോലീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ഏപ്രില്‍ 27 തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

വേദന സംഹാരികള്‍ അവയവങ്ങള്‍ക്ക് ദോഷം ചെയ്യുമോ? അവ ഏത് അളവിലാണ് കഴിക്കേണ്ടത്?

പനിയും തലവേദനയും ശരീര വേദനയും ഒക്കെ വരുമ്പോള്‍ സാധാരണയായി വേദനസംഹാരികള്‍( pain killers) കഴിക്കാറുണ്ട്. വേദനയില്‍നിന്നുള്ള താല്‍ക്കാലിക ആശ്വാസത്തിന് പെയിന്‍ കില്ലറുകള്‍ കഴിക്കുന്നത് സ്വാഭാവികവുമാണ്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം അവയവങ്ങള്‍ക്ക് ദോഷം ചെയ്യുമോ

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള വീഴ്ചകളാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.