മുണ്ടക്കൈ ചൂരൽമല പുനരധിവാസ സഹായം പണമായ് നൽകണം;എസ്.ഡി.പി.ഐ

മേപ്പാടി :- മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലകപ്പെട്ടവരുടെ പുനരധിവാസത്തിന് സർക്കാർ സാമ്പത്തീക സഹായം നൽകുകയാണ് വേണ്ടതെന്നും ഓരോ കുടുംബത്തിനും 50 ലക്ഷം രൂപ വീതം സഹായധനമായി അനുവദിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ പറഞ്ഞു. പുത്തുമല ദുരന്തത്തിലകപ്പെട്ടവരിൽ പലർക്കും ഇന്നും പുരധിവാസം സാധ്യമായിട്ടില്ല. സർക്കാർ നിർണ്ണയിക്കുന്നിടത്തേക്ക് മാറിത്താമസിക്കാൻ നിർബന്ധിക്കുകയല്ല ബാധിക്കപ്പെട്ടവരുടെ താൽപ്പര്യത്തിന് മുൻഗണന നൽകുകയാണ് ചെയ്യേണ്ടത്. പുനരധിവാസത്തിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ചിട്ടുണ്ട് എന്നിരിക്കേ പദ്ധതി നടത്തിപ്പിലെ കാലതാമസവും ഉദ്യോഗസ്ഥ-ഇടനിലക്കാരുടെ ഇടപെടലുകൾ ഒഴിവാക്കുന്നതിനും സഹായധനം ഇരകളെ ഏൽപ്പിക്കുകയും സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യണം. പരിസ്ഥിതിയെ ബാധിക്കുന്ന നിർമ്മിതികളും കരിങ്കൽ ഖനനങ്ങളും നിയന്ത്രിക്കുകയും പ്രകൃതി സൗഹൃദ വികസനത്തിന് പ്രാമുഖ്യം നൽകുകയും ചെയ്യണം. പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുന്ന വയനാട്ടിൽ ദുരിതാശ്വാസ കേന്ദ്രങ്ങളും രക്ഷാപ്രവർത്തനങ്ങൾക്കുള്ള സ്ഥിരം സംവിധാനങ്ങളും ജില്ലാ ഭരണകൂടം തയ്യാറാക്കി നിർത്തണമെന്നും റോയ് അറക്കൽ പറഞ്ഞു. പാർട്ടി ജില്ലാ കമ്മറ്റി മേപ്പാടി ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച വളണ്ടിയർമാരെയും സന്നദ്ധ സംഘടനകളേയും അദരിക്കൽ ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻ്റ് അഡ്വ: കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം സഹീർ അബ്ബാസ് സഅദി സംസ്ഥാന സെക്രട്ടറിമാരായ കെ.കെ അബ്ദുൽ ജബ്ബാർ, കൃഷ്ണൻ എരഞ്ഞിക്കൽ, പി.ജമീല സംസ്ഥാന സമിതിയംഗം ടി.നാസർ സംസാരിച്ചു. വിഷ്ണു, ജയേഷ് (ടീം യൂത്ത് കെയർ), ജലീൽ മാസ്റ്റർ (യൂണിറ്റി), സൈദലവി (ഹെൽപ്പ് ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്), സാലിം മേപ്പാടി ( പൾസ് എമർജൻസി ടീം), സ്വാദിഖ് (ടീം വെൽഫയർ), ശിഹാബ്, ജംഷീദ് (തുർക്കി ജീവൻ രക്ഷാസമിതി), ഷമീർ ( ചാമ്പ്യൻസ് ക്ലബ്ബ് റിപ്പൺ), സുരേഷ് (ബ്രേവ് എമർജൻസി ടീം പിണങ്ങോട്), പി.അയ്യൂബ് (കൽപ്പറ്റ ചാരിറ്റബിൾ ട്രസ്റ്റ്), ഷംസുദ്ധീൻ മടക്കിമല (FCM ക്ലബ്ബ് കൽപ്പറ്റ), കെ.ജെ ജെയിംസ് (ക്ലബ്ബ് എമിലി), അലിയാർ (വാളാട് റെസ്ക്യൂ ടീം), ഉമറലി (കാരുണ്യ റെസ്ക്യൂ) തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ജന:സെക്രട്ടറി എൻ.ഹംസ സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് വി.ജാഫർ നന്ദിയും പറഞ്ഞു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.