ബത്തേരി : കേരളത്തിലെ ഏറ്റവും മികച്ച കൃഷി ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട അനുപമ കൃഷ്ണനെ ബത്തേരി നഗരസഭ വീട്ടിലെത്തി ഉപഹാരം സമർപ്പിച്ചു. ബത്തേരി നഗരസഭയിൽ നിന്നും ഇത്രയും വലിയ ഒരു നേട്ടം നേടിയത് നഗരസഭയ്ക്ക് തന്നെ അഭിമാനമാണെന്ന് നഗരസഭ ചെയർമാൻ ടി കെ രമേശ് അറിയിച്ചു. നഗരസഭ പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇൻ ചാർജ് സാലി പൗലോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







