കൊയിലേരി: കൊയിലേരി സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ
എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളിനും തുടക്കമായി. സിബിസിഐ വൈസ് പ്രസിഡണ്ടും മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപതാദ്ധ്യക്ഷനുമായ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത വി.കുർബ്ബാനയർപ്പിച്ചു. രാവിലെ 9 മണിക്ക് വികാരി ഫാദർ വർഗ്ഗീസ് മറ്റമനയു ടെ നേതൃത്വത്തിൽ ദേവാലയ കവാടത്തിൽ ബിഷപ്പിന് സ്വീകരണം നൽകി. കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും നടന്നു. എല്ലാവർക്കും ഭവനം എന്ന പദ്ധതിയുടെ ഭാഗമായി രൂപതയുടെ സഹായത്തോടെ പൂർത്തികരി ക്കുന്ന ഭവനങ്ങളും ബിഷപ്പ് സന്ദർശിച്ചു.”

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍