മുന്നറിയിപ്പില്‍ മാറ്റം, എട്ടുജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.നേരത്തെ അഞ്ചുജില്ലകളില്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ഥമാക്കുന്നത്.

വടക്ക് കിഴക്കന്‍ അറബിക്കടലിനും പാകിസ്ഥാന്‍ തീരത്തിനും മുകളിലായി ‘അസ്ന’ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്ന’ സെപ്റ്റംബര്‍ 2 രാവിലെയോടെ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യതയുണ്ട്. വടക്കന്‍ ആന്ധ്രാപ്രദേശിനും തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്ര ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്.

കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തി ദുര്‍ബലമായി. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍

ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്

36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്

അടച്ചുപൂട്ടേണ്ട, ഹോട്ടലുകളിലെ എൽപിജി പ്രതിസന്ധിയിൽ നിർണായക തീരുമാനമെടുത്ത് കേന്ദ്രം; കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ അനുമതി

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ രാജ്യത്തെ ഹോട്ടലുകളിലെ എൽ പി ജി ഗ്യാസ് സിലിണ്ടർ പ്രതിസന്ധിയിൽ പരിഹാരം നിർദ്ദേശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. വാണിജ്യ സിലിണ്ടറുകൾക്ക് പകരം കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ റെസ്റ്റോറന്‍റുകൾക്ക് കേന്ദ്രം

ഗസ്റ്റ് ഇൻസ്ട്രകടർ

കൽപ്പറ്റ ഐ.ടി.ഐയിലേക്ക് കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ് സഹിതം മാർച്ച് 13 ന് രാവിലെ 11

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട

കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് കൈപ്പറ്റണം

2020 മുതൽ 2024 വരെ വിവിധ ട്രേഡുകളിൽ പഠിച്ച ട്രെയിനികൾക്ക് കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നു. (രണ്ട് വർഷക്കാർക്ക് 280 രൂപ, ഒരു വർഷക്കാർക്ക് 220 രൂപ). ട്രെയിനികൾ ബാങ്ക് പാസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.