പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ രാജ്യത്തെ ഹോട്ടലുകളിലെ എൽ പി ജി ഗ്യാസ് സിലിണ്ടർ പ്രതിസന്ധിയിൽ പരിഹാരം നിർദ്ദേശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. വാണിജ്യ സിലിണ്ടറുകൾക്ക് പകരം കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ റെസ്റ്റോറന്‍റുകൾക്ക് കേന്ദ്രം അനുമതി നൽകി. കൽക്കരി, മണ്ണെണ്ണ ലഭ്യത രാജ്യത്ത് ഉറപ്പാക്കുമെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ അടച്ചിട്ട ഹോട്ടലുകളുടെ എണ്ണം കൂടുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ നിർണായക അനുമതി. കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന്റെ വില അയ്യായിരം രൂപയിലേക്ക് ഉയർന്നതോടെ പല ഹോട്ടലുകളും വിറകടുപ്പിലേക്ക് മാറിക്കഴിഞ്ഞു. കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകിയതിലൂടെ ഹോട്ടൽ പ്രശ്നത്തിൽ ആശ്വാസം ലഭിക്കുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ പ്രതീക്ഷ.

ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍
ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്







