ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍

ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന് മുന്‍പുള്ള ദിവസങ്ങളിലോ മാസങ്ങളിലോ പലര്‍ക്കും ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായകമാകും. അത്തരത്തില്‍ ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് അറിയാം.

നെഞ്ചില്‍ ഭാരം അനുഭവപ്പെടുക

നെഞ്ചില്‍ ഒരു ഭാരം കയറ്റി വച്ചതുപോലെയോ പിരിമുറുക്കം അനുഭവപ്പെടുന്നതുപോലെയോ അല്ലെങ്കില്‍ കഠിനമായ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതുപോലെയോ ഉള്ള തോന്നല്‍ ഉണ്ടാകാം.

വേദന നെഞ്ചില്‍നിന്ന് തോളിലേക്ക്

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണല്ലോ. വേദന നെഞ്ചില്‍നിന്ന് ആരംഭിച്ച് ഇടത് തോളിലേക്കും കൈകളിലേക്കും പടരുന്നത് ഒരു പ്രധാന ലക്ഷണമാണ്. ഇതോടൊപ്പം താടിയെല്ല് , കഴുത്ത്. പിന്‍ഭാഗം എന്നിവിടങ്ങളിലും അകാരണമായ വേദനയോ ഭാരമോ അനുഭവപ്പെടാം

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

പ്രത്യേകിച്ച് ആയാസമുള്ള ജോലിയൊന്നും ചെയ്യാതെ തന്നെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക. കിതപ്പ് തോന്നുക എന്നീലക്ഷണങ്ങള്‍ ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാകാം.

ശരീരം വിയര്‍ക്കുക

ആയാസകരമായ പ്രവര്‍ത്തികള്‍ ഒന്നുംതന്നെ ചെയ്യാതെ ശരീരം അമിതമായി വിയര്‍ക്കാന്‍ തുടങ്ങും. നെറ്റിയിലും കൈവെള്ളയിലും തണുപ്പും വിയര്‍പ്പും വരുന്നത് ഗൗരവമായി കാണേണ്ട ലക്ഷണമാണ്.

ഛര്‍ദിയും ഓക്കാനവും

ഹൃദയാഘാതം ഉണ്ടാകുന്നതിന് മുന്നോടിയായി ഓക്കാനം, ഛര്‍ദ്ദി, വയറിന്റെ മുകള്‍ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളൊക്കെ ഉണ്ടായേക്കാം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ വര്‍ധിക്കുന്നതാണ് പലപ്പോഴും ഹൃദയാഘാതം സ്‌ട്രോക്ക് എന്നിവയുണ്ടാകാനുള്ള കാരണങ്ങളായി കണക്കാക്കുന്നത്. രക്തസമ്മര്‍ദ്ദം,പുകവലി, മദ്യപാനം,സ്‌ട്രെസ് ഇവയൊക്കെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.

ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍

ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്

36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്

അടച്ചുപൂട്ടേണ്ട, ഹോട്ടലുകളിലെ എൽപിജി പ്രതിസന്ധിയിൽ നിർണായക തീരുമാനമെടുത്ത് കേന്ദ്രം; കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ അനുമതി

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ രാജ്യത്തെ ഹോട്ടലുകളിലെ എൽ പി ജി ഗ്യാസ് സിലിണ്ടർ പ്രതിസന്ധിയിൽ പരിഹാരം നിർദ്ദേശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. വാണിജ്യ സിലിണ്ടറുകൾക്ക് പകരം കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ റെസ്റ്റോറന്‍റുകൾക്ക് കേന്ദ്രം

ഗസ്റ്റ് ഇൻസ്ട്രകടർ

കൽപ്പറ്റ ഐ.ടി.ഐയിലേക്ക് കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ് സഹിതം മാർച്ച് 13 ന് രാവിലെ 11

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട

കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് കൈപ്പറ്റണം

2020 മുതൽ 2024 വരെ വിവിധ ട്രേഡുകളിൽ പഠിച്ച ട്രെയിനികൾക്ക് കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നു. (രണ്ട് വർഷക്കാർക്ക് 280 രൂപ, ഒരു വർഷക്കാർക്ക് 220 രൂപ). ട്രെയിനികൾ ബാങ്ക് പാസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.