കെല്ലൂർ : കെല്ലൂർ ജി എൽ പി സ്കൂളിൽ അധ്യാപക ദിനം ഗംഭീരമായി ആഘോഷിച്ചു. ‘ഗുരുവന്ദനം’ പരിപാടിയുടെ ഭാഗമായി ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കെ എം വർക്കി മാസ്റ്ററെ പിടിഎ ആദരിച്ചു. പിടിഎ യുടെ ആഭിമുഖ്യത്തിൽ മുഴുവൻ അധ്യാപകർക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. സ്കൂളിലെ 350 വിദ്യാർത്ഥികൾക്കും അധ്യാപകർ സ്നേഹ സമ്മാനം നൽകി.
പിടിഎ പ്രസിഡണ്ട് ഷമീർ തുരുത്തിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എച്ച് എം അനിൽകുമാർ സ്വാഗതമാശംസിച്ചു. പിടിഎ മെമ്പർ ഇബ്രാഹിം മാസ്റ്റർ, സി പി ലത്തീഫ്, സ്കൂൾ ലീഡർ മുഹമ്മദ് റിസ്വാൻ, ഡെപ്യൂട്ടി ലീഡർ നുഹാ ഫാത്തിമ ആശംസകൾ നേരുന്നു. വിഷ്ണുപ്രിയ അധ്യാപക ദിന സന്ദേശം നൽകി. അധ്യാപക വിദ്യാർത്ഥികളായ നിപുണ്‍, അശ്വിനി ബാലൻ, ആമിന എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. എസ് ആർ ജി കൺവീനർ പ്രിയ, സ്റ്റാഫ് സെക്രട്ടറി നഫീസ, സീനിയർ അസിസ്റ്റന്റ് പ്രസി പിന്റോ ചടങ്ങിൽ സംബന്ധിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.