കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്ത് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 23 മുതല്‍ 27 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം 0495-2414579, 9645922324 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. 20 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പരിശീല സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പുകള്‍ ഹാജരാക്കുന്നവര്‍ക്ക് ദിന-യാത്ര ബത്ത ലഭിക്കും.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്