കെല്ലൂർ : കെല്ലൂർ ജി എൽ പി സ്കൂളിൽ അധ്യാപക ദിനം ഗംഭീരമായി ആഘോഷിച്ചു. ‘ഗുരുവന്ദനം’ പരിപാടിയുടെ ഭാഗമായി ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കെ എം വർക്കി മാസ്റ്ററെ പിടിഎ ആദരിച്ചു. പിടിഎ യുടെ ആഭിമുഖ്യത്തിൽ മുഴുവൻ അധ്യാപകർക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. സ്കൂളിലെ 350 വിദ്യാർത്ഥികൾക്കും അധ്യാപകർ സ്നേഹ സമ്മാനം നൽകി.
പിടിഎ പ്രസിഡണ്ട് ഷമീർ തുരുത്തിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എച്ച് എം അനിൽകുമാർ സ്വാഗതമാശംസിച്ചു. പിടിഎ മെമ്പർ ഇബ്രാഹിം മാസ്റ്റർ, സി പി ലത്തീഫ്, സ്കൂൾ ലീഡർ മുഹമ്മദ് റിസ്വാൻ, ഡെപ്യൂട്ടി ലീഡർ നുഹാ ഫാത്തിമ ആശംസകൾ നേരുന്നു. വിഷ്ണുപ്രിയ അധ്യാപക ദിന സന്ദേശം നൽകി. അധ്യാപക വിദ്യാർത്ഥികളായ നിപുണ്‍, അശ്വിനി ബാലൻ, ആമിന എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. എസ് ആർ ജി കൺവീനർ പ്രിയ, സ്റ്റാഫ് സെക്രട്ടറി നഫീസ, സീനിയർ അസിസ്റ്റന്റ് പ്രസി പിന്റോ ചടങ്ങിൽ സംബന്ധിച്ചു.

ആള് മാറിയാണോ പണം അയച്ചത്; തിരികെ കിട്ടാന്‍ എന്ത് ചെയ്യണം
വേഗത്തില്‍ പണമിടപാട് സാധ്യമാകുന്നുവെന്ന കാരണംകൊണ്ടും, സൗകര്യവും കാര്യക്ഷമതയും കൊണ്ടും UPI ഒരു ജനപ്രിയ പേമെന്റ് രീതിയായി മാറിക്കഴിഞ്ഞു. ചെറുകിട കച്ചവടക്കാര്‍ മുതല്‍ വന്‍കിട റീടെയ്‌ലര്‍മാര്‍ പോലും ഏളുപ്പത്തില്‍ പണമിടപാട് നടത്താന്‍ UPI പേമെന്റ് രീതികള്‍






