സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം, പുരുഷന്മാർക്ക് 20 ഗ്രാം: ഡ്യൂട്ടി ഫ്രീ സ്വർണാഭരണങ്ങള്‍ക്ക് പുതിയ പരിധി

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് നിന്നും ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിച്ചത് പ്രവാസികള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാകുന്നു. പുതിയ നിയമങ്ങൾ (Baggage Rules, 2026) കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഇന്ത്യൻ നിവാസികൾ, ഇന്ത്യൻ വംശജരായ ടൂറിസ്റ്റുകൾ , അല്ലെങ്കിൽ ടൂറിസ്റ്റ് വിസയില്‍ അല്ലാത്ത വിദേശികൾ എന്നിവർക്ക് 75,000 രൂപ വരെ വിലയുള്ള സാധനങ്ങൾ ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം എന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. മുമ്പ് ഇത് 50000 രൂപ മാത്രമായിരുന്നു.
കൊണ്ടുവരുന്ന സാധനങ്ങൾ ആളുകളുടെ കൈയിലോ ബാഗേജിലോ ആയിരിക്കണം. മാത്രവുമല്ല ഇത് പൂർണ്ണമായും വ്യക്തിഗത ഉപയോഗത്തിനുള്ളതായിരിക്കണം. വില്‍പ്പന നടത്താന്‍ പാടില്ല. അതേസമയം, പുതിയ നിയമത്തില്‍ സ്വർണ്ണാഭരണങ്ങൾക്ക് പ്രത്യേക ഇളവുണ്ട് എന്നതാണ് ശ്രദ്ധേയം. വിദേശത്ത് ഒരു വർഷത്തിലധികം താമസിച്ച് മടങ്ങിവരുന്ന ഇന്ത്യൻ നിവാസികളോ ഇന്ത്യൻ വംശജരോ ആണെങ്കിൽ, സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണ്ണാഭരണങ്ങൾ ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം.

പുതിയ നിയമപ്രകാരം ഭാരം മാത്രമാണ് പരിധി, വിലയ്ക്ക് നിയന്ത്രണമില്ല. നേരത്തെ 50000 രൂപ എന്നതായിരുന്നു പരിധി. പക്ഷെ കൊണ്ടുവരുന്ന സ്വർണം പൂർണ്ണമായും വ്യക്തിഗത ഉപയോഗത്തിനുള്ളതായിരിക്കണം. ആഭരണങ്ങള്‍ക്ക് മാത്രമാണ് ഈ പരിധി. സ്വർണ്ണ ബാറുകളോ മറ്റ് രൂപത്തിലുള്ള സ്വർണങ്ങള്‍ക്കോ ഈ ഇളവ് ലഭിക്കില്ല.
വിദേശ ടൂറിസ്റ്റുകൾക്ക് 25000 രൂപ വരെയുള്ള സാധനങ്ങൾ ഡ്യൂട്ടി ഫ്രീ. കൂടാതെ 18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് ഒരു പുതിയ ലാപ്ടോപ്പ് അല്ലെങ്കിൽ നോട്ട്പാഡ് ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം. അതേസമയം, ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ ഏർപ്പെടുത്താനുള്ള നീക്കവും പ്രവാസികള്‍ക്ക് ഗുണകരമായി മാറിയേക്കും. വിമാനത്താവളങ്ങളിലെ പരിശോധനകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.