തൊണ്ടർനാട് തേറ്റമലയിൽ 72 കാരിയായ കുഞ്ഞാമി യുടെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രതിയെ തൊണ്ടർനാട് പോലീസ് അറസറ്റ് ചെയ്തു. ചോലയിൽ ഹക്കീം[42]നെയാണ് പോലീസ് അറസ്റ്റ് ചെ യ്തത്. വയോധികയുടെ ശരീരത്തിലുണ്ടായിരു ന്ന നാല് പവനോളം സ്വർണ്ണാഭരണത്തിന് വേണ്ടിയായി രുന്നു കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. വെള്ളമുണ്ടയിലെ ഈസാഫ് ബാങ്കിൽ പണയം വെച്ചനില യിൽ സ്വർണ്ണം കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച്ച കാണാതായ കുഞ്ഞാമിയെ വ്യാഴാഴ്‌ച രാവിലെ വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ ദൂരെയുള്ള ഉപയോ ഗശൂന്യമായ വെള്ളമില്ലാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍