മമ്മൂട്ടിയെ ചിരിപ്പിച്ച് പിണറായി, പിറന്നാൾ ആശംസകളുമായി പോസ്റ്റ്

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊട്ടിച്ചിരിയ്ക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പിണറായി ആശംസ നേര്‍ന്നിരിക്കുന്നത്.

സിനിമയിലെയും മറ്റ് സാമൂഹ്യ-സാംസ്കാരിക മേഖലകളിലെയും നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത് ഡെ ഇച്ചാക്ക എന്ന അടിക്കുറിപ്പുമായാണ് മോഹന്‍ലാല്‍ എത്തിയത്.

ജന്മദിന ആശംസകള്‍ നേരാന്‍ ആരാധകര്‍ കൊച്ചിയിലെ വീട്ടിലെത്തിയതിന്‍റെയും വീഡിയോ കോളിലൂടെ ആഘോഷത്തില്‍ പങ്കെടുത്തതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വെെറലാകുന്നുണ്ട്. കൊച്ചിയിലെ വീട്ടിലില്ലാതിരുന്നതുകൊണ്ടാണ് അദ്ദേഹം വീഡിയോ കോളിലൂടെ ആരാധകരെ കാണാനെത്തിയത്.

മമ്മൂട്ടി നായകനാകുന്ന ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്‍റെ ടെെറ്റില്‍ പോസ്റ്ററും ജന്മദിന സമ്മാനമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ആറാം ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം വാസുദേവ് മേനോനാണ്. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് കെസിഇഎഫ് മാർച്ച് നടത്തി.

മാനന്തവാടി: സഹകരണ സംഘങ്ങളെയും ജീവനക്കാരേയും ബാധിക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിയിൽ സഹകരണ സംഘം ജീവനക്കാർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് യുണൈറ്റഡ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റി മാർച്ച്

ദേശീയ പത്രദിനവും, ലോക പുരുഷദിനവും ആചരിച്ചു

ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ പത്ര ദിനാചരണവും,ലോകപുരുഷ ദിനാചരണവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.പത്ര ദിനാചാരണത്തിന്റെ പ്രസക്തിയെ കുറിച്ച് മാധ്യമ പ്രവർത്തകൻ ബിനു അമ്പലവയൽ

വയസ്സാനാലും ഉൻ സ്റ്റെയ്ലും അഴകും ഇന്നും ഉന്നെ വിട്ടു പോകലേ; റോണോയുടെ കിടിലൻ ബൈസിക്കിൾ ഗോൾ

സൗദി പ്രോ ലീഗിൽ 40 കാരൻ ക്രിസ്റ്റാനോ റൊണാൾഡോയുടെ കിടിലൻ ബൈസിക്കിൾ ഗോൾ. അൽ ഖലീജിനെതിരെ കളിയുടെ നിശ്ചിത സമയവും കഴിഞ്ഞുള്ള അധിക സമയത്തായിരുന്നു ആരാധകരെയും കാണികളെയും അമ്പരപ്പിച്ചുള്ള അൽ നസ്ർ സൂപ്പർ താരത്തിന്റെ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ

ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിക്കുംതിരക്കും;സംഘാടകർക്കെതിരെ കേസ്,പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് FIR

കാഞ്ഞങ്ങാട്: കാസര്‍കോട് വെച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഹനാന്‍ഷായുടെ സംഗീത പരിപാടിക്കിടെ തിക്കുംതിരക്കുമുണ്ടായ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്. അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് പുതിയബസ്റ്റാന്റിന് സമീപമുള്ള

ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കിളികൊല്ലൂരില്‍ ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദന പിള്ളയാണ് ഭാര്യ കവിത(46)യെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.