വർണ്ണാഭമായി തരിയോട് ജി എൽ പി സ്കൂളിൽ വർണ്ണക്കൂടാരം.

കാവുംമന്ദം: പ്രീ പ്രൈമറി വിഭാഗത്തിലെ കൊച്ചു കൂട്ടുകാർക്ക് അത്യാധുനിക രീതിയിലുള്ള ക്ലാസ് മുറികളും ഹൈടെക് പഠനോപകരണങ്ങളും ക്ലാസ് മുറിയിലും പുറത്തുമായി വിപുലമായ കളി ഉപകരണങ്ങളും കളിസ്ഥലവും എല്ലാം ഒരുക്കി പ്രൗഢമായിരിക്കുകയാണ് തരിയോട് ഗവ എൽ പി സ്കൂളിൻറെ പ്രീ പ്രൈമറി വിഭാഗം. പൊതു വിദ്യാഭ്യാസ വകുപ്പ് സർവ്വശിക്ഷാ അഭിയാൻ കേരള, പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ. എൽ. പി. സ്കൂളിൽ നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണ കൂടാരം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും പിടിഎ പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്സാന, ഗ്രാമപഞ്ചായത്ത് അംഗം വി.ജി ഷിബു, എസ് എസ് കെ വയനാട് ഡി പി സി വി അനിൽകുമാർ, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബാബു ടി, ബിന്ദു തോമസ്, എം പി കെ ഗിരീഷ് കുമാർ, സലിം ബി, ജാഫർ കെ, സ്മൈല വി എം, രാധിക ശ്രീരാഗ്, ശാരിക, മുഫാസ് മുഹമ്മദ്, ജുവാൻ പി ജോമി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺ ഡിസിൽവ സ്വാഗതവും പ്രഷീത വർഗീസ് വർഗീസ് നന്ദിയും പറഞ്ഞു.

ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട് : നിർഭയ വയനാട് സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷികഘോഷത്തിന്റെ മുന്നോടിയായി സ്പെഷ്യലിറ്റി മൊബൈൽ ക്ലിനിക്കിന്റെ സഹകരണത്തോടെ തരിയോട് പഞ്ചായത്തിലെ പൊയിൽ മേഖലയിൽ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം

ഡോക്ടര്‍ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റഎ അസല്‍, പകര്‍പ്പ് സഹിതം ഫെബ്രുവരി 10 ന് രാവിലെ 11 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

വർണ്ണാഭമായി തരിയോട് ജി എൽ പി സ്കൂളിൽ വർണ്ണക്കൂടാരം.

കാവുംമന്ദം: പ്രീ പ്രൈമറി വിഭാഗത്തിലെ കൊച്ചു കൂട്ടുകാർക്ക് അത്യാധുനിക രീതിയിലുള്ള ക്ലാസ് മുറികളും ഹൈടെക് പഠനോപകരണങ്ങളും ക്ലാസ് മുറിയിലും പുറത്തുമായി വിപുലമായ കളി ഉപകരണങ്ങളും കളിസ്ഥലവും എല്ലാം ഒരുക്കി പ്രൗഢമായിരിക്കുകയാണ് തരിയോട് ഗവ എൽ

അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം

അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ രോഗങ്ങളുടെ മുന്നറിയിപ്പാകാം വയറുവേദന തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കാരണം അത് മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം. പിത്താശയത്തിലെ കല്ലുകള്‍ പിത്താശയത്തിലെ കല്ലുകളുടെ ലക്ഷണമായി വയറുവേദന വരാം. പിത്താശയത്തിലെ കല്ലുകൾ പിത്തരസത്തിന്റെ

വൃക്ക തകരാറിലാണോ? ഈ സൂചനകളെ അവഗണിക്കരുത്!

വൃക്ക തകരാറിലാണോ? ഈ സൂചനകളെ അവഗണിക്കരുത്! വൃക്ക തകരാറിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മുഖത്ത് നീര് നീര് കാണുന്നത് വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണമാണ്. വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ ശരീരത്തിൽ സോഡിയവും വെള്ളവും കെട്ടിനിൽക്കും.

ആള് മാറിയാണോ പണം അയച്ചത്; തിരികെ കിട്ടാന്‍ എന്ത് ചെയ്യണം

വേഗത്തില്‍ പണമിടപാട് സാധ്യമാകുന്നുവെന്ന കാരണംകൊണ്ടും, സൗകര്യവും കാര്യക്ഷമതയും കൊണ്ടും UPI ഒരു ജനപ്രിയ പേമെന്റ് രീതിയായി മാറിക്കഴിഞ്ഞു. ചെറുകിട കച്ചവടക്കാര്‍ മുതല്‍ വന്‍കിട റീടെയ്‌ലര്‍മാര്‍ പോലും ഏളുപ്പത്തില്‍ പണമിടപാട് നടത്താന്‍ UPI പേമെന്റ് രീതികള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.