വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ അതിവേഗ കോടതികളിലുണ്ടാകുന്ന കോണ്‍ഫിഡന്‍ഷല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിനായുള്ള പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. നീതിന്യായ വകുപ്പില്‍ നിന്നും സമാന തസ്തികയില്‍ നിന്നും വിരമിച്ച വ്യക്തികള്‍ക്ക് അപേക്ഷിക്കാം. വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട് 673122 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. dtcourtkpt@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലും അപേക്ഷ സ്വീകരിക്കും. സെപ്തംബര്‍ 18 വൈകീട്ട് 5 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 04936 202277

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്