രാജ്യത്ത് 70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; ആനുകൂല്യങ്ങൾ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങൾ പരിഗണിക്കാതെ രാജ്യത്ത് 70 പൂർത്തിയാക്കിയ എല്ലാ പൗരന്മാർക്കും: വാക്ക് പാലിച്ച് നരേന്ദ്രമോദി

എഴുപത് വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം വരെയുള്ള ചികിത്സയാണ് സൗജന്യമായി നല്‍കുക. ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

ആയുഷ് മാന്‍ ഭാരത് ജന്‍ ആരോഗ്യ യോജനയ്ക്ക് കിഴിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത ദിവസം മുതല്‍ പദ്ധതി നിലവില്‍ വരും. ഇതോടെ, 70 വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്ബത്തിക നില പരിഗണിക്കാതെ തന്നെ ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനായി പ്രത്യേകം കാര്‍ഡുകള്‍ നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്‍മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിലവില്‍ ആയുഷ് ഭാരത് പദ്ധതിക്ക് കീഴിലുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയാകും ലഭിക്കുക. അധികമായി ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കുടുംബത്തിലെ 70 വയസ്സിന് താഴെയുള്ള അംഗങ്ങള്‍ക്ക് പങ്കിടാനാവില്ല.

കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്‌എസ്), എക്സ്-സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്‌എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റു പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവിലുള്ള സ്‌കീമുകളില്‍ തുടരുകയോ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് തിരഞ്ഞെടുക്കുകയോ ചെയ്യാം.

സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിലവില്‍ 12.34 കുടുംബങ്ങളിലെ 55 കോടി ആളുകള്‍ പങ്കാളികളാണ്. 70 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്‍മാരേയും സൗജന്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.