തമിഴ്നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ച് തമിഴ് നടൻ ജീവയുടെ കാർ അപകടത്തില്‍ പെട്ടു. ഭാര്യ സുപ്രിയയ്ക്കൊപ്പം കള്ളകുറിച്ചിയിലേക്ക് പോകുകയായിരുന്നു ജീവ.അപകടത്തില്‍ ആഡംബര കാറിന്റെ ബമ്ബർ തകർന്നു. എതിരെ അപ്രതീക്ഷിതമായി ഒരു ഇരുചക്ര വാഹനം വന്നപ്പോള്‍ ജീവ കാര്‍ വെട്ടിക്കുകയായിരുന്നു. അപകടത്തില്‍ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു.ചിന്ന സേലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാരമായ കേടുപാടുകള്‍ സംഭവിച്ച കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ചുറ്റും ഒരു ജനക്കൂട്ടം തടിച്ചുകൂടിയതും, ആളുകളുടെ സംസാരവും ജീവയെ അസ്വസ്ഥാക്കിയെന്നാണ് വൈറലാകുന്ന വീഡിയോയില്‍ വ്യക്തമാകുന്നത്.ഹേമ കമ്മറ്റി റിപ്പോർട്ടിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ജീവ അടുത്തിടെ തട്ടിക്കയറിയത് ഏറെ വാര്‍ത്തയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
https://youtu.be/hOnr2l6E0gs