മാനന്തവാടി : അധ്യാപകരോടും ജീവനക്കാരോടുമുള്ള നിഷേധാത്മക സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നാണ് സർക്കാർ പറയുന്നത്. 2024 ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ജീവക്കാരോടുള്ള ശത്രുതാമനോഭാവം സിവിൽ സർവ്വീസിൻ്റെ തകർച്ചയ്ക്ക് കാരണമാകും.
മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ബിജു മാത്യു, ടി എൻ സജിൻ, ജില്ലാ സെക്രട്ടറി ടി എം അനൂപ്, ട്രഷറർ സി കെ സേതു, സംസ്ഥാനകമ്മിറ്റി അംഗം എം പ്രദീപ്കുമാർ, കെ കെ പ്രേമചന്ദ്രൻ, ഷേർളി സെബാസ്റ്റ്യൻ, പി കെ രാജൻ, ജോൺസൻ ഡിസിൽവ, കെ സി അഭിലാഷ്, സി പി സൗമേഷ്, ഷിജു കുടിലിൽ, കെ സത്യജിത്ത്, ശ്രീജേഷ് ബി നായർ, എം വി ബിനു, കെ ജി ബിജു, ആൽഫ്രഡ് ഫ്രെഡി , കെ നിമാറാണി, ജിജോ കുര്യാക്കോസ്, കെ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

വാഹന ലേലം
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള കെഎൽ-01-ബിഎ-5537 നമ്പർ മാരുതി സ്വിഫ്റ്റ് ഡിസയർ എസി കാർ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ജനുവരി 22 വൈകിട്ട് നാലിനകം കൽപ്പറ്റ







