സംസ്ഥാന സ്കൂൾ കലോലോത്സവത്തിൽ അറബി നാടകത്തിൽ വീണ്ടും എ ഗ്രേഡ് നേടി പനമരം ക്രസന്റ് പബ്ലിക് സ്കൂൾ ടീം. വ്യത്യസ്തത കൊണ്ടും പ്രമേയം കൊണ്ടും സദസ്സിനെ അമ്പരപ്പിച്ച ഇരുപതോളം നാടകങ്ങളിൽ ശ്രേദ്ധേയമായ സ്ഥാനം നേടിയാണ് ക്രസന്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ച കിസ്മത്ത് എന്ന നാടകം എ ഗ്രേഡ് നേടിയത്. നാടകത്തിൽ ഉൾപ്പെടുത്തിയ ഉണ്ട് സഖീ എന്ന് തുടങ്ങുന്ന പ്രശസ്ത മാപ്പിളപ്പാട്ടിന്റെ അറബി വരികൾ സദസ്സിന് പുതിയ അനുഭവമായി. വിധികർത്താക്കളുടെ പ്രത്യേക അഭിനന്ദനവും നേടാൻ സാധിച്ചു. പത്മനാഭൻ ബ്ലാത്തൂർ എഴുതിയ നാടകം മയ്യിൽ മേഹനൻ മാസ്റ്റർ,സന്തോഷ് കല്ല്യാട്ട് എന്നവർ ചേർന്നാണ് പരിശീലിപ്പിച്ചത്. ഡോ.ജമാലുദ്ദീൻ ഫാറൂഖിയാണ് അറബി വിവർത്തനം നടത്തിയത്. ആലപ്പുഴയിലെ അബ്ദുറഹ്മാൻ അമാനിയാണ് പാട്ട് വിവർത്തനം നടത്തിയത്. റഫ.പി എൻ, റിൻശാ ഫാത്തിമ,അഹദാ സിയ, റമിത ലസ്ലിൻ, റിസാന ഫാത്തിമ, മുഹമ്മദ് നിദാൽ, ഫാത്തിമ ഉസ്മാൻ, ,രഹന ഫാത്തിമ, നിഹ ഫാത്തിമ, റിസാന ഫാത്തിമ എന്നിവരാണ് നാടകം അവതരിപ്പിച്ചത്.

വാഹന ലേലം
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള കെഎൽ-01-ബിഎ-5537 നമ്പർ മാരുതി സ്വിഫ്റ്റ് ഡിസയർ എസി കാർ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ജനുവരി 22 വൈകിട്ട് നാലിനകം കൽപ്പറ്റ







