എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ താത്ക്കാലിക അസിസ്റ്റന്റ് മാനേജർ- അക്കൗണ്ടന്റ് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ബി.ബി.എം /ബി.ബി.എ/ ബി.എ ടൂറിസം/ ബി.എ (ട്രൈബൽ സ്റ്റഡീസ്)/ ബി.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ/ ബി.എ ആൻത്രോപോളജി/ബി.എസ്.ഡബ്ലൂ/ ബി.എ ഡെവലപ്പ്മെന്റ് സ്റ്റഡീസ്/ ബി.എ ഇക്കണോമി യോഗ്യതയുള്ളവർക്ക് അസിസ്റ്റന്റ് മാനേജർ തസ്തികലയിലേക്കും അംഗീകൃത സർവകലാശാലയിൽ നിന്നും ബി.കോം യോഗ്യതയുള്ളവർക്ക് അക്കൗണ്ടന്റ് തസ്തികയിലേക്കും
അപേക്ഷികാം. ടൂറിസം, ട്രൈബൽ ഡെവലപ്പ്മെന്റ്, ഹെറിറ്റേജ് മാനേജ്മെന്റ്, സോഷ്യൽ ഡെവലപ്പ്മെന്റ്, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ എം.ബി.എ/ പി.ജി ഡിപ്ലോമായുള്ളവർക്കും ബന്ധപ്പെട്ട മേഖലകളിലെ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അസിസ്റ്റന്റ് മാനേജർ തസ്തികയിൽ മുൻഗണന നൽകും. എം.കോം/ ബി.കോം (ഫിനാൻസ് / കോ-ഓപ്പറേഷൻ)
സിഎ (ഇന്റർ) / സിഎംഎ (ഇന്റർ)/ അക്കൗണ്ടിങ് / ഫിനാൻസ് / ജിഎസ്ടി മേഖലകളിൽ പി.ജി. ഡിപ്ലോമ അക്കൗണ്ടിങ്, ഓഡിറ്റിങ്, ജിഎസ്ടി, ടാലി,സഹകരണ സംഘങ്ങൾ /ഗവൺമെന്റ് അക്കൗണ്ടിങ് നടപടികൾ എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അക്കൗണ്ടിങ് മേഖലയിലേക്കും മുൻഗണ ലഭിക്കും. പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. താത്പര്യമുള്ളവർ യോഗ്യത, ജാതി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 31 വൈകിട്ട് അഞ്ചിനകം സബ് കളക്ടർ, എന്‍ ഊര് ചാരിറ്റബിൾ സൊസൈറ്റി, പൂക്കോട്, വയനാട്,673576 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭ്യമാക്കണം. ഫോൺ :6238071371

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







