വെള്ളാരംകുന്ന് വാഹനാപകടത്തിൽ മരണപ്പെട്ട ജെൻസന്റെ വിയോഗത്തിൽ ശ്രുതിയെ ചേർത്ത് പിടിച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൃദയഭേദകമായ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും, ഈ ദുഃഖത്തിൽ ഒറ്റയ്ക്കല്ല എന്ന് ശ്രുതി അറിയണം എന്നും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. താനും പ്രിയങ്കയും ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടിയിലെ ക്യാമ്പ് സന്ദർശിച്ചപ്പോൾ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ടപ്പോൾ ശ്രുതിയുടെ സഹനത്തിന്റെ ശക്തി തിരിച്ചറിഞ്ഞതാണ്. ആ നഷ്ടത്തിലും അവൾ ഉയർത്തിയ പ്രതിരോധവും ധീരതയും മറ്റുള്ളവർ പറഞ്ഞു ഞാൻ മനസ്സിലാക്കിയതാണ്. പ്രതിശ്രുത വരന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ രാഹുൽ ഗാന്ധി ശ്രുതിയുടെ ആരോഗ്യം എത്രയും പെട്ടെന്ന് വീണ്ടെടുക്കട്ടെയെന്നും അചഞ്ചലമായ ധീരത ഈ ഘട്ടവും മറികടക്കുവാനുള്ള ശക്തി നൽകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം