ജില്ലയില്‍ സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തില്‍ വ്യാഴാഴ്ച വരെ 39800 കാര്‍ഡുടമകള്‍ കൈപ്പറ്റി.ജില്ലയില്‍ 55339 എ.എ.വൈ കാര്‍ഡുടമകള്‍ക്കാണ് സര്‍ക്കാരിന്റെ ഓണക്കിറ്റ് സപ്ലൈകോ മുഖാന്തിരം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത്. ദുരന്തബാധിത മേഖലയയായ ചൂരല്‍മലയിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്തു വരികയാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

എല്ലാ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തി.
തരിയോട് നിർമ്മല ഹൈസ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തി. തരിയോട് നിർമ്മല ഹൈസ്കൂളിൽ എല്ലാ കുട്ടികൾക്കും ‘സുരക്ഷ’ എന്ന പേരില്‍ അപകടസുരക്ഷാ ഇൻഷുറൻസ് ഏർപ്പെടുത്തി. വയനാട്ടിൽ ആദ്യമായാണ് ഒരു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ്