ഉരുള്‍പൊട്ടല്‍ ദുരന്തം;പ്രത്യേക അദാലത്ത്

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ജില്ലാ ഭരണകൂടം നടത്തിയ ദ്വിദിന പ്രത്യേക അദാലത്തില്‍ 360 അപേക്ഷകള്‍ ലഭിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ട ഇതുവരെയും ധനസഹായങ്ങളും മറ്റും ലഭിക്കാത്തവരുണ്ടെങ്കില്‍ ഇവര്‍ക്കുവേണ്ടിയായിരുന്നു പ്രത്യേക അദാലത്ത് നടത്തിയത്.
മേപ്പാടി എം.എസ്.എ ഹാളില്‍ നടന്ന അദാലത്തില്‍ ആദ്യദിവസം വിവിധ തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള 257 അപേക്ഷകള്‍ ലഭിച്ചിരുന്നു. രണ്ടാം ദിവസം 103 അപേക്ഷകള്‍ കൂടി ലഭിച്ചു.

മേപ്പാടി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നിന്നും 69 അപേക്ഷകളും പതിനൊന്നാം വാര്‍ഡില്‍ നിന്നും 54 അപേക്ഷകളും പന്ത്രണ്ടാം വാര്‍ഡില്‍ നിന്നും 237 അപേക്ഷകളുമാണ് ലഭിച്ചത്. കാര്‍ഷിക ക്ഷേമവകുപ്പില്‍ നിന്നുള്ള സഹായത്തിനായി 9 അപേക്ഷകളും മൃഗസംരക്ഷണവകുപ്പില്‍ നിന്നുമുളള സഹായത്തിനായി 22 അപേക്ഷകളും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി 28 അപേക്ഷകളും ലഭിച്ചു. ദുരന്തബാധിത വാര്‍ഡുകളിലുള്ളവര്‍ക്ക് നേരിട്ട് അദാലത്തിലെത്തി വിവിധ ആവശ്യങ്ങള്‍ അറിയിക്കാനും അപേക്ഷ നല്‍കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. താല്‍ക്കാലിക പുനരധിവാസത്തിലുള്ളവര്‍ക്ക് ഫര്‍ണ്ണീച്ചര്‍ തുടങ്ങിയവ ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കും അദാലത്തിലെത്തി വിവരങ്ങള്‍ ധരിപ്പിക്കാന്‍ സൗകര്യമുണ്ടായിരുന്നു. അക്ഷയകേന്ദ്രത്തിന്റെയും പ്രത്യക കൗണ്ടറുകളും ഇവിടെ പ്രവര്‍ത്തിച്ചു. കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ്, മൃസംരക്ഷണവകുപ്പ് തുടങ്ങിയവരുടെ പ്രത്യേക കൗണ്ടറുകളും അദാലത്തിലുണ്ടായിരുന്നു.

സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം, പുരുഷന്മാർക്ക് 20 ഗ്രാം: ഡ്യൂട്ടി ഫ്രീ സ്വർണാഭരണങ്ങള്‍ക്ക് പുതിയ പരിധി

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് നിന്നും ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിച്ചത് പ്രവാസികള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാകുന്നു. പുതിയ നിയമങ്ങൾ (Baggage Rules, 2026) കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഇന്ത്യൻ

മറ്റ് അവധിയെ പോലെ പ്രസവാവധിയെ കണക്കാക്കരുത്, അത് അവകാശമാണ് : ഹൈക്കോടതി

കൊച്ചി: മറ്റ് അവധികൾ പോലെ പ്രസവാവധി കണക്കിലെടുക്കാനികില്ലെന്നും അത് അവകാശമാണെന്നും കേരള ഹൈക്കോടതി. പ്രസവാവധി ഉൾപ്പെടെ ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിന് എതിരെ ലഭിച്ച ഹർജി

5 ദിവസം മാത്രം ഓഫീസിൽ പോയാൽ മതി? കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തിൽ നിർണായക യോഗം

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനിലാണ് യോഗം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ

ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി; സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസി ബസ് റൂട്ട് വിഷയത്തിൽ ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍ ഉണ്ടാകും; കാരണങ്ങളും ലക്ഷണങ്ങളും അറിയാം

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും വൃക്കയുടെയും ആരോഗ്യത്തിലുള്ള ആശങ്ക പോലെ കരളിന്റെ ആരോഗ്യത്തെ ആരും പരിഗണിക്കാറില്ല എന്നതാണ് വാസ്തവം. ആര്‍ക്കെങ്കിലും കരളിന് അസുഖം ബാധിച്ചാല്‍ ഉടന്‍തന്നെ അവര്‍ മദ്യപിക്കുന്നവരാണോ എന്നായിരിക്കും എല്ലാവരും അന്വേഷിക്കുന്നത്. എന്നാല്‍ മദ്യപിക്കുന്നവരില്‍ മാത്രമല്ല

എൻ എസ് എസ് സ്കൂൾ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ:- എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന്റെ 50-ാം വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ സ്കൂളുകളുടെ ജനറൽ മാനേജർ അഡ്വ: ടി ജി ജയകുമാർ ഉദ്ഘാടനം ചെയ്തു. ഒരു

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.