കുടുംബശ്രീ ജില്ലാമിഷന്‍ ജില്ലാതല ഓണം മേളയും ചിപ്‌സ് ബ്രാന്‍ഡിങ്ങും ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ് അധ്യക്ഷത വഹിച്ചു. ബ്രാന്‍ഡഡ് ചിപ്‌സിന്റെ ആദ്യ വില്പന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സാലി പൗലോസ്, ലിഷ ടീച്ചര്‍, ഷാമില ജുനൈസ്, കെ റഷീദ്, ടോം ജോസ് ,കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ. അര്‍ഷക്ക്, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ.റജീന, സലീന, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ലിജി ജോണ്‍സണ്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുപ്രിയ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.
മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ് ഷാജിനി ബെന്നി അധ്യക്ഷത