മീനങ്ങാടി : വയോജനങ്ങൾക്കായി നാഷണൽ ആയുഷ് മിഷൻ , ഭാരതീയചികിൽസാ വകുപ്പ്, മീനങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മീനങ്ങാടിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്റത്ത്, മെമ്പർ ശാന്തി സുനിൽ എന്നിവർ സംസാരിച്ചു. മീനങ്ങാടി ആയൂർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. നിഷ ബി.കെ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
റെക്കോർഡ് വിലയിൽ നിന്നും താഴെക്കില്ല
സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് വില തുടരുന്നത്. ഇന്നും റെക്കോർഡ്