പബ്ജി ആരാധകരുടെ കാത്തിരിപ്പ് ഉടന്‍ അവസാനിക്കും; ഡിസംബര്‍ ആദ്യ ആഴ്ചയില്‍ ഇന്ത്യയിലെത്തിയേക്കും

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പബ്ജി ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പ് ഉടന്‍ അവസാനിച്ചേക്കും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പബ്ജി മൊബൈല്‍ ഇന്ത്യ ഔദ്യോഗികമായി ഡിസംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ റിലീസ് ചെയ്യപ്പെടുമെന്നാണ് വിവരം. മൊബൈല്‍ ഗെയിമിന്റെ ഇന്ത്യന്‍ പതിപ്പ് സര്‍ക്കാരിന്റെ അംഗീകാരത്തോടെ പുറത്തിറക്കുമെന്നാണ് വിവരം. എന്നാല്‍ കമ്പനി നിരവധി കടമ്പകള്‍ ഇനിയും കടയ്‌ക്കേണ്ടതുണ്ടെന്നാണ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള വിവരം.

മൊബൈല്‍ ഗെയിമിന്റെ രജിസ്‌ട്രേഷന് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. പബ്ജി മൊബൈല്‍ ഇന്ത്യ ഇപ്പോള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പബ്ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് അംഗീകാരം നല്‍കിയതായാണ് വിവരം. സാധുവായ കോര്‍പ്പറേറ്റ് ഐഡന്റിറ്റി നമ്പര്‍ (സിഎന്‍) ഉപയോഗിച്ച് കമ്പനി ഇതിനകം മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലിസ്റ്റുചെയ്തിട്ടുണ്ട്. കൂടാതെ രജിസ്റ്റര്‍ ചെയ്ത ഓഫീസ് ബെംഗളൂരുവിലാണ്.

പബ്ജി മൊബൈല്‍ ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പബ്ജിയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാകൂ.

പബ്ജി, പബ്ജി മൊബൈല്‍, പബ്ജി കോര്‍പ്പറേഷന്‍, പബ്ജി മൊബൈല്‍ ഇന്ത്യ, പബ്ജി മൊബൈല്‍ ലൈറ്റ് എന്നീ തലക്കെട്ടുകള്‍ സ്വന്തമാക്കി, ഗെയിം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യന്‍ അനുബന്ധ സ്ഥാപനങ്ങളും ആരംഭിച്ചു. 100 മില്യണ്‍ ഡോളര്‍ (ഏകദേശം 739.72 കോടി രൂപ) മുതല്‍ മുടക്കില്‍ ഒരു ഇന്ത്യന്‍ സബ്‌സിഡിയറി സ്ഥാപിക്കുമെന്ന് രജിസ്‌ട്രേഷന്‍ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.

പുതിയ വിവരങ്ങള്‍ അനുസരിച്ച്, പബ്ജി മൊബൈല്‍ ഇന്ത്യയുടെ ഇന്ത്യന്‍ പതിപ്പ് തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. പബ്ജി മൊബൈല്‍ ഇന്ത്യ വെബ്സൈറ്റ് നിലവില്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് ലിങ്കുകളിലൂടെ ‘ഉടന്‍ വരുന്നു’ എന്ന പരസ്യം നല്‍കി തുടങ്ങിയിട്ടുണ്ട്.

കുമാര്‍ കൃഷ്ണന്‍ അയ്യര്‍, ഹ്യൂനിന്‍ സോണ്‍ എന്നിവരാണ് ഇന്ത്യന്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍. 2020 നവംബര്‍ 21 ന് കര്‍ണാടകയിലാണ് കമ്പനി ആരംഭിച്ചത്. കമ്പനിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതിനാല്‍ പബ്ജി മൊബൈല്‍ ഇന്ത്യയുടെ തിരിച്ചുവരവ് സ്ഥിരീകരിച്ചു. മറ്റ് കമ്പനികളെപ്പോലെ, പബ്ജി മൊബൈല്‍ ഇന്ത്യയ്ക്കും അവരുടെ ഇന്ത്യ ഓഫീസ് പ്രവര്‍ത്തിപ്പിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും കഴിയും.

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് വയനാട്ടുകാർ ടീമിൽ

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളികളുണ്ട്. വയനാട് സ്വദേശികളായ മിന്നുമണി, ഓള്‍റൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ഇവർ.മിന്നുമണിയാണ് ടി 20 ടീമിന്റെ വൈസ്

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ഒ.ആര്‍ കേളു.

വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തരുവണ ഗവയു.പി സ്‌കൂളിലെ ജില്ലാതല ക്രീയേറ്റീവ്കോര്‍ണര്‍, വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഠന മേഖലയില്‍ പ്രാഥമിക

ലോക ജനസംഖ്യാ ദിനാചരണം ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

ബത്തേരി: ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ

അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതൽ റിപ്പോർട്ട്‌ ചെയ്തത് 23 മന്ത് കേസുകൾ മാത്രം

വയനാട് ജില്ലയിൽ 2024 ജനുവരി മുതൽ അതിഥി തൊഴിലാളികൾക്കിടയിൽ റിപ്പോർട്ട്‌ ചെയ്തത് 23 മന്ത് കേസുകൾ മാത്രം. 2024 ജനുവരി 1 മുതൽ 2025 ജൂലൈ 10 വരെയുള്ള കാലയളവിൽ ആണിത്. മലേറിയ, മന്ത്

കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കളക്ടറേറ്റിലെ കാന്റീന്‍ 2025 ഓഗസ്റ്റ് ഒന്ന് മുതല്‍ 2026 ജൂലൈ 31 വരെ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 18 വൈകിട്ട് മൂന്നിനകം നല്‍കണം. ക്വട്ടേഷന്‍ മാതൃകയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും കളക്ട്രേറ്റിലെ എം

ടെന്‍ഡര്‍ ക്ഷണിച്ചു.

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്‌കൂളി ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 22 വൈകിട്ട് നാലിനകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.