കാട്ടിക്കുളം: മന്ത്രി വി അബ്ദുറഹിമാൻ്റെ ഓഫീസ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി ബിജു (25) വിനെയാണ് തിരുവനന്തപുരം നന്ദൻകോടുള്ള ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. തൃശ്ശി ലേരി ചേക്കോട്ട് കുന്ന് ഊരിലെ വിജയൻ്റെയും ബിന്ദുവിന്റെയും മക നാണ്. ബിജു. ഭാര്യ: ശാമിലി. സഹോദരങ്ങൾ: ബിബിൻ കുമാർ, ഹരി, വിനോദ്, ദിവ്യ.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.