സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭ, നെഹ്‌റു യുവ കേന്ദ്ര, കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജ് നാഷണല്‍ സര്‍വീസസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ബൈപ്പാസില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭാ ചെയര്‍മാന്‍ ടി.ജെ ഐസക് ശുചീകരണം ഉദ്ഘാടനം ചെയ്തു. കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. കെ.എം മുരളീധരന്‍ അധ്യക്ഷനായി. .എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.എസ് വിനീഷ ശുചിത്വ പ്രതിജ്ഞ ചൊല്ലി. ക്ലീന്‍ സിറ്റി മാനേജര്‍ കെ സത്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ ബിന്ദുമോള്‍, നെഹ്‌റു യുവ കേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എച്ച് മുഹമ്മദ് സിറാജ്്, പി.ജെ ജോബിച്ചന്‍, എന്‍.സുനില, സവിത എന്നിവര്‍ സംസാരിച്ചു. സ്വച്ഛതാ ഹി സേവ ക്യാമ്പെയിന്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ അവസാനിക്കും

താത്പര്യപത്രം ക്ഷണിച്ചു.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നല്‍കുന്നതിന് വിമുക്ത ഭടന്മാരുടെ അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഓഗസ്റ്റ് 13 ന്