കോട്ടത്തറ: പടിഞ്ഞാറത്തറ – വെണ്ണിയോട് കൽപ്പറ്റ റൂട്ടിൽ ദീർഘദൂര ബസ് സർവീസുകൾ ആരംഭിക്കണമെന്ന് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വളരെക്കാലമായുള്ള കോട്ടത്തറ പഞ്ചായത്ത് നിവാസികളുടെ ആവശ്യം കെ എസ് ആർ ടി സി പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പി സി അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡി സിസി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് കൺവീനറായി സുരേഷ് ബാബു വാളൽ ചുമതല ഏറ്റെടുത്തു.പോൾസൺ കൂവക്കൽ, സി സി തങ്കച്ചൻ, വി സി അബൂബക്കർ ഹാജി, പി.പി റെനീഷ്, പി എൽ ജോസ്,കെ.കെ അലി, സി കെ ഇബ്രായി, കെ.കെ നാസർ എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്