നൂൽപ്പഴ: ചീരാൽ നമ്പ്യാർകുന്ന് മുളക്കൽപ്പുല്ലാട്ട് വീട്ടിൽ എം.വി ജിഷ്ണു(29), നെന്മേനി റഹ്മത്ത് നഗർ മെനകത്തു വീട്ടിൽ ഫസൽ മെഹബൂബ് (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ചെട്ടിയാലത്തൂർ ജംഗ്ഷനിലെ ബസ് വെയ്റ്റിംഗ് ഷെഡിൽ സംശയാസ്‌പദമായി കണ്ട ഇവരെ പരിശോധന നടത്തി യതിൽ 12.8 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ എൻ.വി ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍