കായിക അധ്യാപകർ ഷാജഹാൻ, വിജയശ്രീ എന്നിവരുടെ പരിശീലനത്തിൽ
മാനന്തവാടി ഉപജില്ലാ കേരള സ്കൂൾ ഒളിമ്പിക്സിൽ പുത്തൻ കുതിപ്പു നടത്തി പനമരം ക്രെസെന്റ് പബ്ലിക് സ്കൂൾ. പങ്കെടുത്ത ഇനങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച ക്രെസെന്റ് താരങ്ങൾ ഓവറോൾ റണ്ണേഴ്സപ്പ് കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ കെ വി മുഹമ്മദ് സിനാൻ വ്യക്തികത ചാമ്പ്യൻഷിപ്പ് നേടി. സ്കൂളിന് സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും ലഭിച്ചിട്ടുണ്ട്.

മധുരസ്മൃതി പുന സമാഗമം നടത്തി
കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്







