കൽപറ്റ:വയനാട് ജില്ലയിലെ ആയുർവേദ വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയിസ് വെൽഫെയർ അസോസിയേഷനും നാഷണൽ ആയുഷ് മിഷനും സംയുക്തമായി പുതുവത്സരാഘോഷവും സർവീസിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൽപറ്റ നഗരസഭാ വൈസ് ചെയർപഴ്സൺ സൗമ്യ മുഖ്യാതിഥിയായി.ഡോ. എബി ഫിലിപ് , വിനോദ് എം എസ്, ഡോ:ബിനോയിഎ.പി, ഡോ: പ്രഷീല കെ, ഡോ: സിറാജുദ്ദീൻ, ഡോ. ബിജുല ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

മധുരസ്മൃതി പുന സമാഗമം നടത്തി
കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്







