ദീര്‍ഘദൂര യാത്രയ്ക്കിടയിലുംമറ്റും ഫോണിലെ ബാറ്ററി തീര്‍ന്നുപോകുന്നത് പതിവാണ്. സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ കാറിലെ USB പോര്‍ട്ടോ കാര്‍ ചാര്‍ജറോ ഉപയോഗിച്ച് ഈസിയായി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും അല്ലേ?.സംഗതി വളരെ എളുപ്പമാണെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഫോണിനെ ദോഷകരമായി ബാധിക്കും.
അമിതമായി ചൂടാകല്‍
പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍, പ്രത്യേകിച്ച് നേരിട്ടുള്ള സൂര്യപ്രകാശമുളളപ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ചൂടാകലിന് കാരണമാകും. ഈ അധിക ചൂട് നിങ്ങളുടെ ഫോണിനെയും അതിന്റെ ബാറ്ററിയെയും ബാധിക്കുകയും ഉപകരണത്തിന്റെ ദീര്‍ഘകാല നാശത്തിന് കാരണമാവുകയും ചെയ്യും.
ഫോണിനുണ്ടകുന്ന കേടുപാടുകള്‍
നിലവാരം കുറഞ്ഞ ചാര്‍ജറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ആദ്യമൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കാലക്രമേണ ഫോണിന്റെ ചാര്‍ജ് പോര്‍ട്ടിനെയോ മദര്‍ബോര്‍ഡിനെയോ തകരാറിലാക്കും.
പവര്‍സര്‍ജിന് കാരണമാകും
എഞ്ചിന്‍ ഓണ്‍-ഓഫ് ചെയ്യുന്ന സമയത്ത് ഫോണ്‍ കണക്ട് ചെയ്ത നിലയില്‍ തുടരുന്നത് പവര്‍ സര്‍ജിന് കാരണമാകും.
കാറില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗുണനിലവാരമുളള ചാര്‍ജറുകള്‍ ഉപയോഗിക്കുക.
അഡാപ്റ്ററും കോഡുകളും പതിവായി പരിശോധിക്കുക.
ചാര്‍ജറിന്റെ കേബിളിലെ കേടുപാടുകള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍, ഫോണ്‍ അമിതമായി ചൂടാകുക, തീപിടുത്തം ഉണ്ടാവുക എന്നിവയ്ക്ക് കാരണമാക്കും.
ഫോണോ ചാര്‍ജറോ പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ അസാധാരണമാംവിധം ചൂടായി തോന്നിയാല്‍ അപ്പോള്‍ തന്നെ അണ്‍പ്ലഗ് ചെയ്യുക.








