പടിഞ്ഞാറത്തറ : അരമ്പറ്റക്കുന്ന് നവദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് ഗ്രന്ഥശാലയ്ക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കമലാ രാമൻ നിർവഹിച്ചു.ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡണ്ട് പി.ജെ. മാത്യു അധ്യക്ഷത വഹിച്ചു.
കുറുമ്പാല സെൻ്റ് ജോസഫ്സ് ചർച്ച് വികാരി ഫാ. ജോജോ കുടക്കച്ചിറ മുഖ്യപ്രഭാഷണം നടത്തി . ജനപ്രതിനിധികളായ കമലാ രാമൻ, ബുഷ്റ വൈശ്യൻ, ബിന്ദു ബാബു, , ശിൽപ്പ ആൻ്റണി, അമ്പിളി ബാബു, ശാന്ത ബാബു, പി.കെ. ജോൺ, വി. ആർ. ബാലൻ എന്നിവരും ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് അംഗം എം. ദിവാകരൻ, ഗ്രന്ഥശാലാ ഭരണസമിതിയംഗങ്ങളായ ജോൺസൺ കെ.ജി. , പൈലി സി.ജെ. ,ഡെന്നീഷ് സെബാസ്റ്റ്യൽ എന്നിവരും സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.എ. ജോസ് സ്വാഗതവും ഷാജി കൂവയ്ക്കൽ നന്ദിയും പറഞ്ഞു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.
മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു







