ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18  പരാതികള്‍ തീര്‍പ്പാക്കി

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ജില്ലാ ഭരകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു. അദാലത്തിൽ ലഭിച്ച പരാതികളിൽ
15 ദിവസത്തിനകം മറുപടി നൽക്കുമെന്ന്  കളക്ടർ പറഞ്ഞു. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കണ്ടെത്തുന്നതിനായി പൊഴുതന ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അദാലത്തില്‍ ജില്ലാ കളക്ടറും എ.ഡി.എം എം. ജെ അഗസ്റ്റിന്‍ എന്നിവർ പരാതികള്‍ സ്വീകരിച്ചു. അദാലത്തില്‍ 96 പരാതികളാണ്   നേരിട്ട് ലഭിച്ചത്. തുടര്‍നടപടികള്‍ ആവശ്യമുള്ള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും.

പൊഴുതന ഗ്രാമപഞ്ചായത്തിലെ അപകടമേഖലയിൽ താമസിക്കുന്ന 34 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന പരാതിയിൽ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ദുരന്തനിവാരണ വിഭാഗത്തിന് ജില്ലാ
കളക്ടർ നിർദ്ദേശം നൽകി. സുഗന്ധഗിരി ഫാം ടൂറിസം പദ്ധതി, ഡാറ്റ ബാങ്ക് അപാകത പരിഹാരം,
വൈദ്യുതീകരണം, കുടിവെള്ളം, വന്യമൃഗശല്യം, അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റൽ, പുനരധിവാസം, കൈവശരേഖ, വീടിന്റെ സംരക്ഷണഭിത്തി, പുഴയുടെ സംരക്ഷണഭിത്തി, വീടും സ്ഥലവും ലഭ്യമാക്കൽ, പാലം നിർമ്മാണം, റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റാനുളള അപേക്ഷ, പട്ടയ അപേക്ഷ, തെരുവ് വിളക്ക്,  ഭൂനികുതി തുടങ്ങിയ നിരവധി പരാതികൾ അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്. അദാലത്തിനോട് അനുബന്ധമായി മെഡിക്കല്‍ ക്യാമ്പ്,
അക്ഷയ സേവനങ്ങൾ എന്നിവ നൽകി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ അനിൽ, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. മനോജ് കുമാര്‍, എം.കെ ഇന്ദു, കെ. എസ് നസിയ, ജില്ലാ പ്ലാനിങ്  ഓഫീസര്‍ എം. പ്രസാദന്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസര്‍ ജി.പ്രമോദ്, വൈത്തിരി താലൂക്ക് തഹസീൽദാർ ടി. ബി പ്രകാശ്,  ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി  ജയപ്രശാന്ത്, പൊഴുതന വില്ലേജ് ഓഫീസർ പി. അജിത, അച്ചൂരാനം വില്ലേജ് ഓഫീസർ വിൻസന്റ് തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥർ, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

നോർത്ത് അച്ചൂരിലെ 90 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാൻ പ്രത്യേക ടീം

നോർത്ത് അച്ചൂരിൽ 35 വർഷമായി താമസിക്കുന്ന 90 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാൻ പ്രത്യേക ടീമിനെ സജ്ജമാക്കി നടപടി ആരംഭിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 1979- 1984 കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വകാര്യ വ്യക്തിയിൽ നിന്നും ഏറ്റെടുത്ത സ്ഥലമാണിത്. നാളിതുവരെ പ്രസ്തുത സ്ഥലത്തിന് രേഖയും പട്ടയവും ലഭിച്ചിട്ടില്ല. നാല് സെന്റ് ഭൂമിയിൽ 90 കുടുംബങ്ങളാണ് മേഖലയിൽ താമസിക്കുന്നത്. ജില്ലാ കളക്ടറുടെ പരാതി അദാലത്തിൽ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് 
ജന പ്രതിനിധിയും നാട്ടുകാരും കളക്ടർക്ക് മുൻപിൽ പരാതിയുമായി എത്തിയത്.  പരാതി പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ കളക്ടർ പ്രത്യേക ടീമിനെ സജ്ജമാക്കാൻ നിർദേശം നൽകി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുതൽ രജിസ്ട്രാർ വരെയുള്ള ഉദ്യോഗസ്ഥർ പ്രത്യേക ടീമിൽ ഉണ്ടാകും. ഓരോ തലത്തിലും കൃത്യമായ റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണം. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട്‌ എന്ന അപ്തവാക്യത്തിൽ എല്ലാവർക്കും സ്വന്തമായി ഭൂമി നിൽക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് എ. ഡി.എം എം. ജെ അഗസ്റ്റിൻ പറഞ്ഞു.

രേഷ്മയ്ക്കും കുടുംബത്തിനും സുരക്ഷിത ഇടം ഒരുക്കും

സുരക്ഷിതമായി ജീവിക്കാൻ രേഷ്മയ്ക്കും കുടുംബത്തിനും ജില്ലാ ഭരണകൂടം ഇടമൊരുക്കും. ജില്ലാ കളക്ടറുടെ അദാലത്തിൽ പരാതിയുമായി എത്തിയ
പൊഴുതന ഗ്രാമപഞ്ചായത്തിലെ അഞ്ചാം യൂണിറ്റ് അംബയിൽ താമസിക്കുന്ന രേഷ്മ ഭീതിയിലാണ് കഴിയുന്നത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ  അച്ഛനും മകനുമൊപ്പം സുരക്ഷിതമായി ഉറങ്ങാൻ സാധിക്കുന്നില്ല. രണ്ടേക്കർ ഭൂമിയിൽ ഒറ്റപ്പെട്ട പ്ലാസ്റ്റിക് ഷെഡ്ഡിലാണ് ഇവർ താമസിക്കുന്നത്. വന്യമൃഗ ശല്യവും മദ്യപാനികളുടെ ശല്യവും ഏറെ പ്രയാസങ്ങളാണ് കുടുംബത്തിന് നേരിടുന്നത്. ഗോത്ര വികസന മിഷൻ മുഖേന രേഷ്മയ്ക്കും കുടുംബത്തിനും താത്ക്കാലിക വാസസ്ഥലം ഒരുക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പിനോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. പുതിയ വീട് നിർമ്മിക്കുന്നത് വരെ താത്ക്കാലിക വാസസ്ഥലം ഒരുക്കുമെന്ന് അദാലത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പ് അധികൃതർ അറിയിച്ചു.

സുനിതയുടെ പരാതിക്ക് ഫലം കണ്ടു

പൊഴുതന കുനിയിൽ വീട്ടിൽ താമസിക്കുന്ന കെ. സുനിതയുടെ പരാതിയിൽ അടിയന്തിര ഇടപെടൽ നടത്താൻ ജില്ലാ കളക്ടറുടെ നിർദ്ദേശം.
കാലവർഷത്തിൽ വെള്ളം കയറി മുറ്റം ഇടിഞ്ഞ് ഒലിച്ചുപോയിരുന്നു.
വീടിന്റെ നിലനിൽപ്പ് ഭീഷണിയിൽ ആയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ്, വില്ലേജ് ഓഫീസർ, പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലത്തെത്തി പരിശോധിക്കുകയും സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നിലവിൽ ഫണ്ടില്ലെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇതിന് പരാഹാരമായി അദാലത്തിൽ തങ്ങൾക്ക് അനൂകൂല നടപടി ഉണ്ടാകു.

എഫ്-സോൺ സ്വാഗതസംഘം രൂപീകരിച്ചു.

മുട്ടിൽ: ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

മാനന്തവാടി: ഏഴാംതരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്കൂളിനെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ആത്മഹത്യ ചെയ്‌ത പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാ കളക്ടറുടെ പരിഹാര അദാലത്തില്‍ 18  പരാതികള്‍ തീര്‍പ്പാക്കി

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് ജില്ലാ ഭരകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയിൽ നിന്നുള്ള പട്ടികവർഗ്ഗ പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

ഡൽഹിയിൽ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ജില്ലയിലെ പട്ടികവർഗ്ഗ പ്രതിനിധികൾക്ക് പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു യാത്രയയപ്പ് നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരായ

വൈദ്യുതി മുടങ്ങും

മാനന്തവാടി സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പയ്യമ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി, പേര്യ, തവിഞ്ഞാല്‍ ഭാഗങ്ങളില്‍ ജനുവരി 27 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം

പുനര്‍ ലേലം

ബാണാസുര ജലസേചന പദ്ധതിയിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി 28 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ ജനുവരി ഏഴിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.