പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചു നൽകുക, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുക, തട്ടിപ്പിന് കൂട്ടു നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന ആവശ്യങ്ങൾ മുൻ നിർത്തി ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി ഇരുപത്തിനാല് ശനിയാഴ്ച രാവിലെ പത്തു മണിക്ക് ഇരകളോടൊപ്പം കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് ഡോ എടി സുരേഷ് അറിയിച്ചു. തട്ടിപ്പ് നടന്ന് ഒരു വർഷത്തിൽ അധികമായിട്ടും അന്വേഷണം പൂർത്തിയാകാത്ത നിലപാട് ഇരകളോടുള്ള അനീതിയാണെന്ന് ജില്ലാ സെക്രട്ടറി പോൾസൺ കെഎം കുറ്റപ്പെടുത്തി. പരാതി നൽകിയ ഇരകൾക്ക് തുടർ നടപടികൾ എന്തൊക്കെ ആയി എന്നോ, ഭൂരിപക്ഷം പരാതിക്കാരുടെ ഭാഗം കേൾക്കാനും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാകാത്തതും തുടർ നടപടികളിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ട്. മാർച്ചിന് ശേഷം ജില്ലാ കലക്റ്റർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് മാസ് പെറ്റീഷൻ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. മാർച്ച് പാതിവില തട്ടിപ്പ് ആക്ഷൻ കൗൺസിൽ സംസ്ഥാന കോർഡിനേറ്റർ അഡ്വ ബേസിൽ ജോൺ ഉദ്ഘാടനം ചെയ്യും, റഫീഖ് കമ്പളക്കാട്, ജയിംസ് ദേവസ്യ, ലിയോ മാത്യു എന്നിവർ വിഷയാവതരണം നടത്തും. ഇരകളോട് നീതി പുലർത്താൻ ബന്ധപ്പെട്ടവർ തയ്യാറായില്ല എങ്കിൽ തുടർ സമര പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് ജില്ലാ ഭാരവാഹികളായ മനു മത്തായി, ഗഫൂർ കോട്ടത്തറ, ഇ.വി തോമസ്, ഷെറിൻ റോയ്, ഷാലി ജയിംസ് എന്നിവർ അറിയിച്ചു.

മധുരസ്മൃതി പുന സമാഗമം നടത്തി
കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്







