പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പൂക്കോട് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.സി സിലബസ് പ്രകാരം ആറാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക വരുമാനപരിധി ബാധകമല്ല.
താത്പര്യമുള്ളവര്‍ www.stmrs.in ലോ, അപേക്ഷ, ജാതി, വരുമാനം, ജനനതിയതി, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പ്രൊജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് /ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രം മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പ് ഫെബ്രുവരി 23 വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസ്, മാനന്തവാടി/സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് എന്നിവടങ്ങളില്‍ ലഭ്യമാക്കണം. ഫോണ്‍- 04936 202232.








