കൊടുവള്ളി: സൗത്ത് കൊടുവള്ളിക്ക് സമീപം നടന്ന വാഹനാപകട
ത്തിൽ കൽപ്പറ്റ സ്വദേശിയായ യുവാവ് മരിച്ചു. കൽപ്പറ്റ തുർക്കി ബസാർ കുണ്ടുകുളം മുഹമ്മദ് ഇഖ്ബാലിന്റെ മകൻ കെ.കെ ദിൽഘാസ് (22) ആണ് മരണപ്പെട്ടത്. ടയർപ്പൊട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിയിൽ ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന ലോറിയിലാണ് സ്കൂട്ടർ ഇടിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കായിരുന്നു അപകടം.

ജലവിതരണം മുടങ്ങും
കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പര്‍ 1, അറ്റ്ലഡ്, കിന്‍ഫ്ര, പുഴമുടി, ഗവ കോളേജ്