രണ്ടു കോടി രൂപ വരെ പലിശയിളവോടെ കാർഷിക വായ്പയായി നൽകാൻ കേരള ബാങ്ക്; ആർക്കൊക്കെ കിട്ടും? വിശദാംശങ്ങൾ

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകള്‍, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകള്‍ (എഫ്.പി.ഒ), സ്വയം സഹായ സംഘങ്ങള്‍, ഇതര സഹകരണ സംഘങ്ങള്‍ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കില്‍ രണ്ട് കോടി രൂപ വരെ കേരള ബാങ്കില്‍ അഗ്രികള്‍ച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ അനുവദിക്കുന്നു.

കർഷകരുടെ തൊഴിലവസരവും വരുമാനവും വർധിപ്പിക്കുന്നതിനായുള്ള അഗ്രികള്‍ച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടില്‍ നിന്നുള്ള മൂന്ന് ശതമാനം പലിശ ഇളവോടെ ആറ് ശതാമനം പലിശക്കാണ് കർഷകർക്ക് കേരള ബാങ്ക് എ.ഐ.എഫ് വായ്പ അനുവദിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങള്‍ക്ക് മാത്രം അനുവദിച്ചിരുന്ന എ.ഐ.എഫ് വായ്പയാണ് വ്യക്തികള്‍ക്കും ഇതര സഹകരണ സംഘങ്ങള്‍ക്കും നല്‍കാൻ തീരുമാനമായത്. ഒരു യൂനിറ്റിന് പദ്ധതി തുകയുടെ 90 ശതമാനം അല്ലെങ്കില്‍ രണ്ട് കോടി രൂപ വരെയാണ് എ.ഐ.എഫ് വായ്പ അനുവദിക്കുന്നത്. കാർഷിക മൂല്യവർധിത ഉല്‍പ്പന്നങ്ങളുടെ നിർമാണത്തിന് വായ്പ പ്രയോജനപ്പെടുത്താം.

കൂടാതെ കർഷകർക്കായുള്ള ഹ്രസ്വകാല, ദീർഘകാല കാർഷിക വായ്പകളും കുറഞ്ഞ പലിശ നിരക്കില്‍ കേരള ബാങ്ക് വഴി അനുവദിക്കുന്നു. ക്ഷീരകർഷകർക്ക് രണ്ട് ലക്ഷം രൂപ വരെ അനുവദിക്കുന്ന ക്ഷീരമിത്ര വായ്പയും കരിമീൻ, കാളാഞ്ചി, കൂടുമത്സ്യകൃഷി, ചെമ്മീൻ, വനാമി കർഷകർക്കുള്ള പ്രവർത്തന മൂലധന വായ്പയും ദീർഘകാല വായ്പയും കുറഞ്ഞ പലിശ നിരക്കില്‍ സർക്കാർ സബ്സിഡിയോടെ ലഭ്യമാണ്. ശീതീകരണ സൗകര്യത്തോടുകൂടിയ മത്സ്യ വില്പന വാഹനത്തിനും വായ്പ അനുവദിക്കുന്നു.

2025-26 ല്‍ ബാങ്കിന്റെ മൊത്തം വായ്പയുടെ മൂന്നിലൊന്ന് കാർഷിക മേഖലക്ക് ഉറപ്പാക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ സാമ്ബത്തിക വർഷം കാർഷിക മേഖലയില്‍ മാത്രം 99,200 പുതിയ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തത്. അഗ്രികള്‍ച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി (എ.ഐ.എഫ്) ഉപയോഗിച്ച്‌ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങള്‍ക്ക് വിവിധ പ്രോജക്ടുകള്‍ക്കായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വായ്പ വിതരണം ചെയ്തത് കേരള ബാങ്കിലൂടെയാണ്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.