തൃശൂരിലെ GST സ്വർണ്ണ റെയ്ഡ്: 5 കൊല്ലത്തിനിടെ 1000 കോടിയുടെ നികുതി വെട്ടിപ്പെന്ന് പ്രാഥമിക നിഗമനം

തൃശ്ശൂര്‍: GST സ്വർണ്ണ റെയ്ഡില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍.5 കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചായിരുന്നു നികുതി വെട്ടിപ്പ്.പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കിൽ കാണിച്ചത്. വിശദ പരിശോധനയ്ക്ക് പ്രത്യേക സംഘം തയ്യാറെടുക്കുകയാണ്.41 യൂണിറ്റുകളിലെ 241 ഉദ്യോഗസ്ഥർക്ക് ചുമതല നല്‍കി. 90 ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കാനാണ് ജി എസ് ടി സ്പെഷ്യൽ കമ്മീഷണറുടെ നിർദ്ദേശം

കള്ളക്കടത്ത് മേഖലയെ തിരിഞ്ഞുനോക്കാതെ നിയമപരമായി രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാര,നിർമാണശാലകളിൽ മാത്രം റെയ്ഡ് നടത്തി ജിഎസ്ടി ഉദ്യോഗസ്ഥർ മേഖലയെ ആകെ നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുകയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സ്വർണം പിടിച്ചതിന്റെയും നികുതി വെട്ടിപ്പിന്റെയും ഒക്കെ കണക്കുകൾ പെരുപ്പിച്ച് കാട്ടുകയാണ് ഉദ്യോഗ്സഥരെന്നും സംഘടന സംസ്ഥാനജനറൽ സെക്രട്ടറി കെ സുരേന്ദ്രനും ട്രഷറർ എസ് അബ്ദുൽ നാസറും കുറ്റപ്പെടുത്തി. സർക്കാരിലേക്ക് ഏറ്റവും കൂടുതൽ നികുതി വരുമാനം നൽകുന്ന സ്വർണ വ്യാപാര മേഖല തകർക്കാൻ മാത്രമേ അനാവശ്യ റെയ്ഡുകൾ ഉപകരിക്കു എന്നും സംഘടനാനേതാക്കൾ കുറ്റപ്പെടുത്തി.

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.