മഴ കനക്കും; മുന്നറിയിപ്പുകളില്‍ മാറ്റം, 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്

കാടവളര്‍ത്തൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ കാട വളര്‍ത്തലിൽ ഏകദിന പരിശീലനം നൽകുന്നു. ഒക്ടോബര്‍ 28 രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പരിപാടി. പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 24നകം 04936 297084

കണ്ണൂർ തളിപ്പറമ്പിൽ ‍വൻ തീപിടുത്തം: നിരവധി കടകളിലേക്ക് തീ പടർന്നു.

കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. 5

ഡബ്ല്യു. എം ഒ ഐജി കോളേജിന്റെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

കാപ്പുംചാൽ: ഡബ്ല്യു.എം.ഒ ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.റാലി കോളേജ് ക്യാമ്പസിൽ നിന്ന് ആരംഭിച്ച് കാപ്പുംചാൽ ടൗണിൽ എത്തി തിരിച്ച് ക്യാമ്പസിൽ സമാപിച്ചു.

ഭരണപഠനയാത്രയ്ക്ക് ജാം ജും ഹൈപ്പർമാർക്കറ്റിൽ സ്വീകരണം നൽകി

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ സംഘടിപ്പിച്ച ഭരണ പഠനയാത്രയിൽ പങ്കെടുത്ത ന്യൂ ജെൻ ലീഡേഴ്‌സിന് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട് ജാം

ക്വട്ടേഷൻ ക്ഷണിച്ചു.

മാനന്തവാടി ഗവ കോളേജ് ലബോറട്ടറികളിലേക്ക് വിവിധ രാസ വസ്തുക്കൾ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 15 വൈകിട്ട് മൂന്നിനകം മാനത്താവടി ഗവ. കോളജിൽ നൽകേണ്ടതാണ്. ഫോൺ- 04935 240351, 9539596905. Facebook Twitter

സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.